Advertisment

ഈസ്റ്റർ ദിനത്തിൽ തെരുവുനായ്ക്കൾക്കും ബീഫ് ബിരിയാണി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്  : ഈസ്റ്റർ ദിനത്തിൽ തെരുവുനായ്ക്കൾക്ക് ബീഫ് ബിരിയാണി നൽകി കോളേജ് വിദ്യാർത്ഥിനി മാതൃകയാവുന്നു . പാലക്കാട് പോളിടെക്നിക്ക് കോളേജിലെ വിദ്യാർത്ഥിനിയും വലിയ പടം പുത്തൻവീട്ടിൽ പീറ്ററിന്റേയും ജാൻസിയുടേയും മകളുമായ സിൽവിയ പീറ്ററാണ് ഈസ്റ്റർ ദിനത്തിൽ വേറിട്ട ഒരു ജീവകാരുണ്യ പ്രവർത്തനം നടത്തിയത്.

Advertisment

publive-image

രണ്ടു കിലോ ബീഫും മൂന്നു കിലോ അരിയും ചേർത്തുണ്ടാക്കിയ ബിരിയാണിയുമായി അമ്മാവൻ മൂർത്തി യോടൊപ്പം മലമ്പുഴ ഐ.ടി.ഐ.സ്കൂൾ, പഞ്ചായത്ത് ഓഫീസ് പരിസരം, മലമ്പുഴ ഉദ്യാന പരിസരം എന്നിവടങ്ങളിലെ നാൽപതോളം തെരുവുനായ്ക്കൾക്ക് സിൽവിയ ബിരിയാണി വിളമ്പി.

ഈസ്റ്റർ ദിനത്തിൽ നമ്മൾ മൃഷ്ടാന്നഭോജനം നടത്തുമ്പോൾ ഈ പാവപ്പെട്ട മിണ്ടാപ്രാണികളെ ആരും ഓർക്കാറില്ലെന്നും ഇവരും ദൈവസൃഷ്ടികൾ തന്നെയല്ലേയെന്നും മൃഗ സ്നേഹി കൂടിയായ സിൽവിയ ചോദിക്കുന്നു.

ഈ സേവന പ്രവർത്തനത്തിന് പാതാവു പീറ്ററും മാതാവു ജാൻസിയും പൂർണ്ണ പിന്തുണ നൽകിയെന്നും ബിരിയാണിയുണ്ടാക്കാൻ അമ്മയാണ് ഏറെ സഹായിച്ചതെന്നും ഈ വിദ്യാർത്ഥിനി പറഞ്ഞു.

 

street dog beef biriyani
Advertisment