Advertisment

കൊവിഡ് വ്യാപനം; പശ്ചിമ ബംഗാളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; നിശബ്ദ പ്രചാരണം 72 മണിക്കൂറാക്കും ! വൈകിട്ട് ഏഴ് മുതല്‍ രാവിലെ 10 വരെ യോഗങ്ങള്‍ക്ക് നിരോധനം

New Update

publive-image

Advertisment

കൊല്‍ക്കത്ത: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വൈകുന്നേരം ഏഴ് മണി മുതല്‍ രാവിലെ 10 വരെയുള്ള സമയത്ത് റാലികളും പൊതുയോഗങ്ങളും അനുവദിക്കില്ല. വോട്ടെടുപ്പിന് മുന്‍പ് നിശ്ശബ്ദ പ്രചാരണത്തിനുള്ള സമയം 72 മണിക്കൂര്‍ ആയി വര്‍ധിപ്പിക്കും.

പ്രചാരണത്തിനുള്ള മാർഗ്ഗനിർദ്ദേശം ലംഘിച്ചാൽ കേസെടുക്കുമെന്ന മുന്നറിയിപ്പും കമ്മീഷൻ നല്കി. പശ്ചിമ ബംഗാളിൽ ഒരു രാഷ്ട്രീയ പാർട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം വിളിച്ചത്.

വോട്ടെടുപ്പിന്റെ ബാക്കിയുള്ള ഘട്ടങ്ങള്‍ ഒറ്റഘട്ടമായി നടത്താനുള്ള ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. റാലികളിലുള്ള സമ്മേളനങ്ങളിലും പങ്കെടുക്കുന്നവര്‍ മാസ്‌കുകളും സാനിറ്റൈസറുകളും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

Advertisment