Advertisment

കുവൈറ്റില്‍ വസന്തകാലം വരവായി : വര്‍ണ മനോഹാരികളായ പൂമ്പാറ്റകളുടെ സാന്നിധ്യം വര്‍ധിക്കുന്നു : മരുഭൂമികളില്‍ വിഷസര്‍പ്പങ്ങള്‍ പെരുകുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ വസന്തകാലത്തിന്റെ വരവറിയിച്ച് പുഷ്പങ്ങള്‍ വിരിഞ്ഞു. മനോഹര പുഷ്പങ്ങള്‍ക്ക് വര്‍ണപ്പകിട്ടേകാന്‍ മനോഹാരികളായ പൂമ്പാറ്റകളും വന്നെത്തി.ചരിത്രത്തിലെ ഏറ്റവും കൂടിയ മഴയാണ് അടുത്തകാലത്ത് കുവൈറ്റില്‍ പെയ്തത്. പതിവില്‍ നിന്നു വ്യത്യസ്തമായി മഞ്ഞപ്പൂക്കള്‍ നിറഞ്ഞ നിലയിലാണ് മരുഭൂമിയും.

Advertisment

publive-image

ഋതുഭേദത്തിനനുസരിച്ച് ചിത്രശലഭങ്ങളുടെ പ്രയാണത്തിലുണ്ടാകുന്ന ദിശമാറ്റവും ഇവയുടെ സാന്നിധ്യത്തിന് കാരണമായിട്ടുണ്ട്.

മഴയെ തുടർന്നുള്ള നാളുകളിൽ ഈച്ചശല്യമായിരുന്നു അനുഭവപ്പെട്ടത്. പതിവിന് വിപരീതമായി എവിടെതിരിഞ്ഞാലും ഈച്ചകൾ എന്നതായിരുന്നു സ്ഥിതി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണ് അതെന്നും കാലാവസ്ഥാ നിരീക്ഷകൻ ആദിൽ അൽ സാദൂൻ പറഞ്ഞു.

അതെസമയം മരുമഭൂമികളില്‍ പാമ്പുകളുടെയും മറ്റ് വിഷ ജന്തുക്കളുടെയും സാന്നിധ്യം വര്‍ധിച്ചതായി മുന്നറിയിപ്പുണ്ട്.

kuwait kuwait latest
Advertisment