Advertisment

പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാക്കള്‍ ഉറങ്ങിക്കിടന്ന 23കാരിയെ കഴുത്തറുത്ത് കൊന്നു; നിലവിളിച്ച അമ്മായിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഫരീദാബാദ്: കഴിഞ്ഞ ദിവസമാണ് ഫരീദാബാദിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാക്കള്‍ ഉറങ്ങിക്കിടന്ന 23കാരിയെ കഴുത്തറുത്ത് കൊന്നു. യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തി രംഗം കണ്ട് നിലവിളിച്ച അമ്മായിയെ കത്തികാണിച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തി.

Advertisment

publive-image

കുടുംബത്തൊടൊപ്പം ഉറങ്ങുകയായിരുന്ന ഭാരതിയെയാണ് രണ്ടു യുവാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. പുലര്‍ച്ചെ 3 മണിക്കിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.

ഉറങ്ങുകയായിരുന്ന ഭാരതിയുടെ മുറിയില്‍ യുവാക്കള്‍ അതിക്രമിച്ചു കയറുകയായിരുന്നു. 23കാരിയുടെ അമ്മായി ശബ്ദം കേട്ട് ഒച്ചയെടുത്തപ്പോള്‍ ഇവരുടെ കുട്ടികളില്‍ ഒരാളെ കൊല്ലുമെന്ന് അക്രമിസംഘം ഭീഷണിപ്പെടുത്തി.

സിസിടിവി ദൃശ്യങ്ങളില്‍ പ്രതികളിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

murder case crime
Advertisment