Advertisment

ബിഗ്​ബോസ്​ തമിഴ്​ റിയാലിറ്റി ഷോയിൽ ചേരിതിരിവ്... മധുമിത ഇടതുകൈ മുറിച്ച്‌​ ആത്മഹത്യക്ക്​ ശ്രമിച്ചു

author-image
ഫിലിം ഡസ്ക്
Updated On
New Update

ചെന്നൈ: കമല്‍ഹാസന്‍ അവതാരകനായ എത്തുന്ന മൂന്നാമത്​ ബിഗ്​ബോസ്​ തമിഴ്​ റിയാലിറ്റിഷോയിലെ വനിതതാരം ആത്​മഹത്യക്ക്​ ശ്രമിച്ചതായി റിപ്പോര്‍ട്ട്​. 100 ദിവസം നീണ്ട ഷോ എട്ടാമത്തെ ആഴ്​ചയിലേക്ക്​ കടക്കവെയാണ്​ ​​ മധുമിത എന്ന താരം ഇടതുകൈ മുറിച്ച്‌​ ആത്മഹത്യക്ക്​ ശ്രമിച്ചത്​.

Advertisment

publive-image

ഷോയില്‍നിന്ന്​ പുറത്താക്കപ്പെട്ട മധുമിതയോട്​ കമല്‍ഹാസന്‍ അതൃപ്​തി പ്രകടിപ്പിച്ചു. പരിപാടിയില്‍ മധുമിതയെ ഏറെ പിന്തുണച്ചിരുന്ന തമിഴ്​ സിനിമ സംവിധായകന്‍ ചേരനും ആത്മഹത്യാ ശ്രമം നടത്തിയത്​ തെറ്റാണെന്ന്​ പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി ബിഗ്​ബോസ്​ ഹൗസിലെ താരങ്ങള്‍ ഇരുചേരിയായി മാറിയിരുന്നു.

മധുമിതയെ ഷോയിലെ യുവസംഘം ഒറ്റപ്പെടുത്തുകയും ഇവരുമായി വഴക്കിടുകയും ചെയ്​തിരുന്നു. ഇതില്‍ മനംനൊന്താണ്​ ആത്മഹത്യശ്രമമെന്ന്​ കരുതപ്പെടുന്നു. മധുമിത കഴിഞ്ഞ ദിവസം ബിഗ്​ബോസ്​ ഹൗസ്​ ക്യാപ്​റ്റനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ശനിയാഴ്​ച പുറത്തിറങ്ങിയ പ്രോമോ വിഡിയോവിലൂടെയാണ്​ ആത്മഹത്യ ശ്രമം പുറംലോകമറിഞ്ഞത്​. സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്​.

madumitha
Advertisment