Advertisment

ബിഹാറില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം; കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റുകളില്‍ മുന്നില്‍, ജെഡിയുവിന് തിരിച്ചടി

New Update

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. 2015ലെ 53 സീറ്റുകളില്‍ നിന്നാണ് 69ലേക്ക് ബിജെപി എത്തിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ശക്തമായ വേരോട്ടമുള്ള ആര്‍ജെഡിക്കും ജെഡിയുവിനും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ട്രെന്റുകള്‍ സൂചിപ്പിക്കുന്നത്.

Advertisment

publive-image

ആദ്യ മണിക്കൂറുകളിലെ മുന്നേറ്റത്തിന് ശേഷം കാലിടറിയ ആര്‍ജെഡി 69 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. 2015ല്‍ 80 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു ആര്‍ജെഡി.

മുഖ്യമന്ത്രി നിതീഷ് കുമാറിനാണ് കനത്ത തിരിച്ചടി നേരിടുന്നത്. കഴിഞ്ഞതവണ 71 സീറ്റുകള്‍ നേടിയ ജെഡിയു ഇപ്പോള്‍ 49 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

2015ല്‍ രണ്ട് സീറ്റുകളിലൊതുങ്ങിയ എല്‍ജെപി ഇപ്പോള്‍ ഏഴ് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 2015ല്‍ മൂന്ന് സീറ്റുകള്‍ നേടിയ സിപിഐഎംഎല്‍ ഇത്തവണ പതിനൊന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

കഴിഞ്ഞതവണ 27 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇത്തവണ 24 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.കഴിഞ്ഞതവണ അക്കൗണ്ട് തുറക്കാതിരുന്ന സിപിഐ നാല് സീറ്റുകളിലും സിപിഎം രണ്ടിടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്.

bihar election
Advertisment