Advertisment

ബിഹാറിലെ മഹാസഖ്യം മത്സരിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിച്ചു ;ശരത് യാദവ് ആര്‍ജെഡി ടിക്കറ്റില്‍ മധേപ്പുര മണ്ഡലത്തില്‍ നിന്ന് മത്സരിക്കും ; പട്‌നാ സാഹിബിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശത്രുഘ്‌നന്‍ സിന്‍ഹ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പാട്‌ന: ബിഹാറിലെ മഹാ സഖ്യത്തിലെ വലിയ കക്ഷിയായ ആര്‍ജെഡി 19 സീറ്റിലും ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍എല്‍എസ്പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും മത്സരിക്കും.

Advertisment

publive-image

ഒമ്പത് സീറ്റുള്ള കോണ്‍ഗ്രസ് മൂന്ന് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹയായിരിക്കും പട്‌നാസാഹിബിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പക്ഷേ അദ്ദേഹത്തിന്റെ പേര് ഇന്ന് പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആണ് സഖ്യത്തിന്റെ സീറ്റുകള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എല്‍ജെഡിനേതാവ് ശരത് യാദവ് ആര്‍ജെഡി ടിക്കറ്റില്‍ മധേപ്പുര മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.

ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതി പാടലിപുത്ര മണ്ഡലത്തില്‍ നിന്നും ജയപ്രകാശ് യാദവ് ബാങ്ക മണ്ഡലത്തില്‍ നിന്നും മത്സരിക്കും. ഇവരുള്‍പ്പെടെ 18 സ്ഥാനാര്‍ഥികളുടെ പേരാണ് പട്ടികയിലുള്ളത്. ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ആര്‍ജെഡി പ്രഖ്യാച്ചിട്ടില്ല.

Advertisment