Advertisment

ബീഹാറിലെ മറ്റ് അഭയകേന്ദ്രങ്ങളിലും പീഡനം തന്നെ ; എല്ലാദിവസവും ജീവനക്കാര്‍ മാനഭംഗപ്പെടുത്തുമെന്ന് പെണ്‍കുട്ടികള്‍ ; ആണ്‍കുട്ടികളും പീഡനത്തിനിരയാകുന്നുവെന്ന് റിപ്പോര്‍ട്ട്‌

New Update

പാറ്റ്‌ന: മുസാഫര്‍പൂരിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ 34 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട വാര്‍ത്ത രാജ്യം കേട്ടത് ഏറെ ഞെട്ടലോടെയാണെങ്കിലും ബീഹാറിലെ അഭയകേന്ദ്രങ്ങളില്‍ ഇത് പതിവ് കാര്യമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മറ്റ് 14 അഭയ കേന്ദ്രങ്ങളില്‍ കുട്ടികള്‍ ശാരീരിക മാനസീക പീഡനത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ട്. ആണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന അഭയകേന്ദ്രങ്ങള്‍ പോലും ഇതില്‍ നിന്നും മുക്തമാകുന്നില്ല. ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട സോഷ്യല്‍ സയന്‍സ് പുറത്തുവിട്ട ഓഡിറ്റ റിപ്പോര്‍ട്ടാണ് മുസാഫര്‍പൂരിലെ ഞെട്ടിക്കുന് കഥ പുറത്തുവരാന്‍ കാരണമായത്. 35 ജില്ലകളില്‍ 110 അഭയകേന്ദ്രങ്ങളെക്കുറിച്ചുള്ള 100 പേജ് വരുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍ പുറത്തുവിടുമെന്നാണ് സൂചനകള്‍.

Advertisment

publive-image

അറസ്റ്റിലായിരിക്കുന്ന ബ്രിജേഷ് ഠാക്കൂര്‍ നടത്തുന്ന അഭയകേന്ദ്രം ഉള്‍പ്പെടെ 15 സെന്ററുകളില്‍ ശാരീരിക മാനസീക പീഡനങ്ങള്‍ നടക്കുന്നതായി ടിസ്സ് റിപ്പോര്‍ട്ടില്‍ കാണുന്നുണ്ട്. ചില കേന്ദ്രങ്ങളില്‍ ജീവനക്കാരാല്‍ പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഗര്‍ഭിണിയാകുകയും മറ്റ് ചിലയിടങ്ങളില്‍ പ്രസവിക്കുക വരെ ചെയ്യപ്പെട്ടതായിട്ടാണ് വിവരം. പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനങ്ങളുടെ കാര്യത്തില്‍ സേവാ സങ്കല്‍പ്പ് ഏവം വികാസ് സമിതി എന്ന എന്‍ഡിഒയ്ക്ക് കീഴില്‍ ടാക്കൂര്‍ നടത്തുന്ന അഭയകേന്ദ്രത്തിന്റെ വിവരം ആരേയും ഞെട്ടിക്കും. ഇവിടുത്തെ പുരുഷ ജീവനക്കാര്‍ പെണ്‍കുട്ടികളെ എല്ലാ ദിവസവും മാനഭംഗപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ശിക്ഷയുടെയും അച്ചടക്കത്തിന്റെയും പേരിലാണ് ക്രൂരതകള്‍. പാര്‍ശ്വവല്‍ക്കരക്കിക്കപ്പെട്ട പശ്ചാത്തലത്തില്‍ നിന്നുള്ളവരായതിനാല്‍ ആരും ചോദിക്കാനും പറയാനും ഇല്ല.

ആണ്‍കുട്ടികള്‍ വരെ ലൈംഗിക ദുരുപയോഗത്തിനും പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കും ഇടയാകാറുണ്ട്. ശാരീരിക, മാനസീക പീഡനങ്ങള്‍, ശാരീരിക ശിക്ഷ, അവഗണന, അപമാനം എന്നിവയിലെല്ലാം ഇവയും ഉണ്ട്. അത്താഴത്തിന് ശേഷം കുട്ടികളെ വാര്‍ഡില്‍ പൂട്ടിയിടും. അവരെ ശൗചാലയത്തില്‍ പോകാന്‍ പോലും ഈ സമയത്ത് അനുവദിക്കാറില്ല. അവിടെ പ്‌ളാസ്റ്റിക് പാത്രത്തില്‍ മൂത്രം കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. ഓം സായി ഫൗണ്ടേഷന്‍ നടത്തുന്ന മുസാഫര്‍പൂരിലെ സേവാ കുതിരില്‍ ചിലര്‍ കുഴിച്ചിടപ്പെട്ട എല്ലുകള്‍ കാട്ടുകയുണ്ടായി. കെയര്‍ടേക്കര്‍മാര്‍ ദിനംപ്രതി ലൈംഗിക ചൂഷണം നടത്തുമായിരുന്നു എന്നാണ് കിട്ടിയ മൊഴി. താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെ പോലീസ് ഹോട്ടലുകളില്‍ നിന്നും പിടികൂടുന്നു. വീണ്ടും അവരെ സുരക്ഷിതത്വത്തിനായി അയയ്ക്കുന്നത് അഭയകേന്ദ്രത്തിലേക്ക് തന്നെയാണ്.

കടുത്ത പീഡനങ്ങള്‍ അരങ്ങേറുന്ന 15 സ്ഥാനപങ്ങളില്‍ പാറ്റ്‌നയില്‍ എഐകെഎആര്‍ഡി, മാതിഹാരി (സഖി), കൈമൂര്‍ (ഗ്രാം സ്വരാജ് സേവാ സന്‍സ്ഥാന്‍), മാധേപുര (മഹിളാ ചേതനാ വികാസ് മണ്ഡല്‍), മുംഗര്‍ (നോവല്‍റ്റി വെല്‍ഫെയര്‍ സൊസൈറ്റി) എന്നിവയാണ്.

മറ്റുള്ളവ സര്‍ക്കാരിന്റെ നീരീക്ഷണത്തിലുള്ള അരാരിയ, മുസാഫര്‍പുരിലെ ഓം സായി ഫൗണ്ടേഷന്റെ സോവാ കുതിര്‍, പാറ്റ്‌നയിലെ ഡോണ്‍ ബോസ്‌ക്കോ ടെക് സൊസൈറ്റി നടത്തുന്ന കൗശല്‍ കുതിര്‍, ഗയയിലെ മേഠാ ബുദ്ധ ട്രസ്റ്റ് നടത്തുന്ന സേവാ കുതിര്‍ എന്നിവ ക്രമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നവയാണ്.

Advertisment