Advertisment

ഖായിദെ മില്ലത്ത് പുരസ്ക്കാരം ഷഹീന്‍ ബാഗ് സമര നായിക ബില്‍ക്കിസ് ദാദിക്ക്

New Update

publive-image

Advertisment

ചെന്നൈ: 2020ലെ ഖാഇദെ മില്ലത്ത് പുരസ്‌ക്കാരത്തിന് ഷഹീന്‍ ബാഗ് സമര നായിക ബില്‍ക്കിസ് ദാദി അര്‍ഹയായി. മുന്‍ ഐഐഎസ് ഓഫിസര്‍ നയിക്കുന്ന കര്‍വാനെ മൊഹബ്ബത്ത് എന്ന സംഘടനയുമായിട്ടാണ് അവര്‍ പുരസ്‌ക്കാരം പങ്കിട്ടിരിക്കുന്നത്. എന്‍ആര്‍സി, സിഎഎ വിരുദ്ധ സമരങ്ങളുടെ മുഴുവന്‍ പ്രതീകമായി മാറിയ 82 കാരിയായ ദാദി നേരത്തെ ടൈംസിന്റെ ലോകത്ത് ഏറ്റവും സ്വാധീനമുള്ള നൂറുപേരുടെ പട്ടികയില്‍ ഇടം നേടിയിരുന്നു.

നീതിയും പീഡനവും നേരിടുന്ന പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജനതക്ക് നിയമ സഹായം നല്‍കുന്ന സംഘടനയാണ് കര്‍വാനെ മൊഹബ്ബത്ത്.

ആക്ടിവിസ്റ്റുകള്‍, മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍, പൊലിസ്, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവരാണ് ഇതിലെ അംഗങ്ങള്‍.

എ.ജി നൂറാനിയും തമിഴ്നാട്ടിലെ പ്രമുഖ ദലിത് നേതാവും ദലിത് രാഷ്ട്രീയ പാര്‍ട്ടിയായ വിടുതലൈ ചിറുതൈകള്‍ കച്ചി (വി.സി.കെ.) നേതാവുമായ തൊല്‍. തിരുമാവളവനുമാണ് 2019ല്‍ ഈ പുരസ്‌ക്കാരത്തിനര്‍ഹരായത്.

2015 മുതലാണ് ഖാഇദെ മില്ലത്ത് പുരസ്‌ക്കാരം ആരംഭിച്ചത് മുസ്ലിം ലീഗ് സ്ഥാപക നേതാവും ദളിത്‌ പിന്നോക്ക ന്യുനപക്ഷങ്ങളുടെ സിക്ഷേമത്തിന്നു ജീവിതകാലം മുഴുവൻ പോരാടിയ ഖായിദ മില്ലാത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ പേരിലുള്ളതാണ് പുരസ്ക്കാരം

chennai news bilkis dadi
Advertisment