Advertisment

'അവളുടെ രാവുകൾ' ഗിമ്മിക്ക് വേർഷനോ? ബിനീഷ് ബാസ്റ്റ്യൻ വിവാദം : കാര്യകാരണങ്ങൾ തിരക്കാതെ സോഷ്യൽ മീഡിയയിൽ ഉറഞ്ഞു തുള്ളുന്നത് എന്തിന്?

author-image
ടി ജി വിജയകുമാര്‍
Updated On
New Update

 

Advertisment

publive-image

നിങ്ങൾ ഒരു വേദിയിൽ ചെന്നാൽ പിൻസീറ്റിൽ ഇരിക്കുക,

സംഘാടകർ ആദരവോടെ മുൻ നിരയിലേക്കോ വേദിയിലേക്കോ ക്ഷണിക്കപ്പെടുമ്പോൾ തന്നെ നിങ്ങൾ ആദരിക്കപ്പെടുന്നു. …

പണ്ട്‌ …

എന്നു പറഞ്ഞാൽ ക്ലാസ്സ്‌ കട്ട്‌ ചെയ്ത്‌ ഐ. വി ശശി ചിത്രങ്ങൾ റിലീസ്‌ ചെയ്യുന്ന ദിവസം തന്നെ കാണുന്ന സ്വഭാവമുണ്ടായിരുന്നു.

ങേ ? കാരണം എതാണെന്നോ ? അതു പറയണോ ?

പറയാം.

നായികയായ സീമ മഴയത്ത്‌ കയറിച്ചെന്ന് നായകനായ സോമന്റെ വീട്ടിൽ അന്തിയുറങ്ങുന്ന സീനുണ്ടല്ലൊ. എല്ലാ വസ്ത്രങ്ങളും അഴിച്ചുമാറ്റി നായകൻ നൽകിയ ഒരു മുറിക്കയ്യൻ സ്ലാക്‌ ഷർട്ട്റ്റുമിട്ട്‌ സീമ കമിഴ്‌ന്നു കിടന്ന് കാലുകൾ മുകളിലേയ്ക്ക്‌ ഉയർത്തിയാട്ടി റിലാക്സ്‌ ചെയ്യുന്ന സീൻ. ഒരു പാട്ടും. അപ്പോൾ ക്യാമറ മച്ചിലേയ്ക്ക്‌ ഫോക്കസ്‌ ചെയ്യുന്നു, "ഒരു എലി മച്ചിലൂടെ ഇറങ്ങി വരുന്നു.

ഉടൻ തീയേറ്ററിൽനിന്ന് ഒരു കമന്റ്‌; " യ്യൊ, എലി പോയേ " എന്ന് …

ആ സീനിന്റെ കലാചാതുരിയും, സാന്ദർഭിക സൗന്ദര്യവും വീണ്ടും കാണുന്നതിനായി തൊട്ടടുത്ത ദിവസവും 'അവളുടെ രാവുകൾ' കാണാൻ ഇടികുച്ചുകയറി. പക്ഷേ നിരാശ ആയിരുന്നു ഫലം. ആ സീൻ കട്ട്‌ ചെയ്തിരുന്നു. 'അവളുടെ രാവുകൾ' തകർത്തോടി. ആ ഓട്ടത്തിനു പിന്നിൽ ഇത്തരം ഗിമ്മിക്കുകൾ നന്നായി പ്രവർത്തിച്ചിട്ടുണ്ടാകാം. അതു സിനിമകളുടെ വിജയത്തിനു വേണ്ടി.

എന്നാൽ ഇന്ന് നടന്മാരുടേയും നടിമാരുടേയും ഗിമ്മിക്കുകളിലാണ്‌ നമ്മൾ അഭിരമിക്കുന്നത്‌.

അവരുടെ ഫാൻസ്‌ ആണു മുഖ്യം.

സത്യത്തിൽ ബിനീഷ്‌ ബാസ്റ്റിൻ കാട്ടിക്കൂട്ടിയതിനോട്‌ എനിക്ക്‌ യോജിക്കാനാവുന്നില്ല. ഒരു ഗിമ്മിക്കായി മാത്രം തോന്നുന്നു.

ഞാൻ ക്ഷണിക്കപ്പെട്ടിട്ടാണെങ്കിലും ഒരു സദസ്സിൽ പിൻസീറ്റിലേ ഇരിക്കാറുള്ളൂ. സംഘാടകർ സദസ്സിൽ ക്ഷണിച്ചാൽ മാത്രം മുൻ സീറ്റിലേയ്ക്കോ വേദിയിലേയ്ക്കൊ കടന്നു ചെല്ലും.

പ്രതിഷേധസൂചകമായി ബാസ്റ്റിൻ പിൻ സീറ്റിൽ ഇരുന്നിരുന്നെങ്കിൽ …

അത്തരം ഒരു വി. ഐ.പി പിൻ സീറ്റിൽ ഇരിക്കുമ്പോൾ സംഘാടകരും വേദിയിലെ പ്രമുഖരും അസ്വസ്ഥരായേനേ …

പകരം ഒരു ചടങ്ങുതന്നെ അലമ്പാക്കാൻ സംഘാടകർ വിലക്കിയിട്ടും എത്തിയ നായകൻ വെറും തറനിലവാരമാണു പ്രകടിപ്പിച്ചത്‌. എന്നിട്ട്‌ ഒരു സവർണ്ണ വിരോധവും. ഒരു സ്വയം എഴുന്നള്ളിപ്പ്‌.

രാധാകൃഷ്ണമേനോൻ ഹൃദയം തൊട്ടു ഖേദം പ്രകടിപ്പിക്കുന്നതും മാപ്പു പറയുന്നതും മാതൃഭൂമി ചാനലിൽ കാണുകയും കൂടി ചെയ്തപ്പോൾ മനസ്സിൽ ഏറെ ദുഃഖം തോന്നി.

അടുത്ത പടത്തിൽ ബാസ്റ്റിൻ 'കംഫർട്ടബിൾ' ആണെങ്കിൽ ഒരു ചാൻസ്‌ കൊടുക്കുമെന്ന് മേനോൻ പറയുമ്പോൾ അതു ജനം തീരുമാനിക്കട്ടെ എന്ന ബാസ്റ്റിന്റെ പ്രതികരണം കൂടി കേട്ടപ്പോൾ തൃപ്തിയായി.

കാര്യകാരണങ്ങൾ തിരക്കാതെ സോഷ്യൽ മീഡിയയിൽ ഉറഞ്ഞു തുള്ളുന്ന കോമരങ്ങളോട്‌ സ്നേഹം മാത്രം.

Advertisment