Advertisment

ബിനോയ് കോടിയേരിക്കെതിരെ പൊലീസില്‍ പരാതി കൊടുക്കുന്നതിനു മുമ്പേ യുവതി സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്

New Update

ഡല്‍ഹി : ബിനോയ് കോടിയേരിക്കെതിരെ യുവതി സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. പൊലീസില്‍ പരാതി കൊടുക്കുന്നതിനു മുമ്പേ യുവതി കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

Advertisment

publive-image

വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് കത്തു മുഖേന യുവതി പരാതി നല്‍കിയിരുന്നത്. രണ്ടുമാസം മുന്‍പാണ് പരാതി നല്‍കിയത്. വിഷയം പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കേന്ദ്രനേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

ജൂണ്‍ പതിമൂന്നിനാണ് യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ് ബിനോയ് കോടിയേരിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Advertisment