Advertisment

വേറിട്ടൊരു ജന്മദിന ആഘോഷം; ബന്ധുമിത്രാദികളോടൊപ്പം ആഘോഷിക്കുന്ന ചെറുപ്പക്കാർക്കിടയിൽ വ്യത്യസ്ഥനാം ഒരു ചെറുപ്പക്കാരൻ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ജന്മദിനാഘോഷം അടിപൊളിയായി ബന്ധുമിത്രാദികളോടൊപ്പം ആഘോഷിക്കുന്ന ചെറുപ്പക്കാർക്കിടയിൽ വ്യത്യസ്ഥനാം ഒരു ചെറുപ്പക്കാരൻ അദ്ദേഹത്തിൻ്റെ 34-ാംബർത്ത് ഡെ ആഘോഷം നടത്തിയത് തെരുവോരത്തെ പട്ടിണി പാവങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്താണ്.

Advertisment

publive-image

സിവിൽ സ്റ്റേഷൻ, രക്തസാക്ഷി മണ്ഡപം, ചെറിയ കോട്ടമൈതാനം, വാടിക പരിസരം എന്നിവടങ്ങളിൽ ഭിക്ഷാടനം നടത്തുന്ന പാവപ്പെട്ടവർക്ക് അവരുടെ അടുത്തെത്തിയാണ് ബെർത്തെ ഡെക്കാരനായ അംബരീഷ് പല്ലശ്ശന ഭക്ഷണണവിതരണം നടത്തിയത്.

സുഖ സൗകര്യങ്ങളുള്ള സുഹൃത്തുക്കളേയും ബന്ധുമിത്രാദികളേയും ക്ഷണിച്ച് മൃഷ്ടാന്ന ഭക്ഷണം നൽകുന്നതിനേക്കാർ പുണ്യ പ്രവർത്തിയാണ് പാവപ്പെട്ടവർക്ക് നൽകുന്ന ഭക്ഷണമെന്നും മനവ സേവ മാധവ സേവാ എന്നതാണല്ലോ പ്രമാണമെന്നും അംബരീഷ് പല്ലശ്ശന പറഞ്ഞു.

birthday celebration
Advertisment