Advertisment

'നല്ലൊരു മനുഷ്യനായി മാറാനായി ഒരു സഹോദരനെ പോലെ എനിക്ക് പ്രചോദനം നല്‍കിയത് നീയാണ് ;സംവിധായകന്‍ വിഷ്ണു മോഹന് പിറന്നാൾ ആശംസയുമായി ഉണ്ണി മുകുന്ദന്‍

author-image
ഫിലിം ഡസ്ക്
New Update

മേപ്പടിയാന്‍ സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹന് അതിന്റെ നായകനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്‍ നല്‍കിയ പിറന്നാള്‍ ആശംസ വെറൈറ്റി ഉള്ളതാണ്. 'അനാവശ്യമായി എന്നെ പ്രോത്സാഹിപ്പിച്ച്‌ പലതവണ എന്നെ കുഴിയില്‍ ചാടിച്ചവനാ നീയ്...' എന്ന് പറഞ്ഞുകൊണ്ടാണ് ഉണ്ണിയുടെ ആശംസ തുടങ്ങുന്നത്.

publive-image

'നല്ലൊരു മനുഷ്യനായി മാറാനായി ഒരു സഹോദരനെ പോലെ എനിക്ക് പ്രചോദനം നല്‍കിയത് നീയാണ്. നിന്റെ 22 + 12 -ാമത് പിറന്നാളിന് എല്ലാ ആശംസയും. മേപ്പടിയാന്‍ റിലീസ് ചെയ്യുന്നതോടു കൂടി മലയാള സിനിമയിലെ എണ്ണംപറഞ്ഞ മികച്ച സംവിധായകരില്‍ ഒരാളായി നീ മാറും എന്നകാര്യത്തില്‍ എനിക്ക് അത്ഭുതമില്ല. ഒപ്പം തന്നെ ഈ ലോകത്തെ സന്തോഷങ്ങള്‍ നിന്നെ തേടിവരട്ടെ," ഉണ്ണി ആശംസിച്ചു.

birthday wishes 5
Advertisment