Advertisment

ഒരു ശ്രേഷ്ഠ വ്യക്തിത്വം ഒപ്പം ചേരുന്നെന്ന് ബിജെപി; സച്ചിന്‍ പൈലറ്റോ അതോ ഗാംഗുലിയോ എന്ന് ട്വിറ്ററാറ്റികള്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഒരു 'ശ്രേഷ്ഠന്‍' ബിജെപി പ്രവേശനത്തിനൊരുങ്ങുകയാണെന്ന് ട്വീറ്റ്. ബിജെപി സെന്‍ട്രല്‍ മീഡിയയുടെ ഔദ്യോഗിക പേജിലാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ബിജെപി ദേശീയ ആസ്ഥാനത്ത് ഇന്ന് 12.15 നാണ് 'ശ്രേഷ്ഠ'ന്റെ ബിജെപി പ്രവേശനം നടന്നേക്കുക.ട്വീറ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് പല പേരുകള്‍ ഊഹിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.

അതില്‍ രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ശശി തരൂര്‍, ബിസിസിഐ മുന്‍ അധ്യക്ഷന്‍ സൗരവ് ഗാംഗുലി എന്നിവരുടെ പേരുകളും ഉള്‍പ്പെടും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് എന്നും ചിലര്‍ പരിഹസിച്ചു.

അഴിമതി കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന മനീഷ് സിസോദിയ ആണോ ശ്രേഷ്ടനെന്ന് ചിലര്‍ ചോദിക്കുന്നു. മദ്യനയത്തില്‍ ചോദ്യം ചെയ്യലിന് വിധേയനായതിന് പിന്നാലെ ആംആദ്മിയില്‍ നിന്നും രാജിവെക്കാന്‍ തന്റെ മേല്‍ സിബിഐ സമ്മര്‍ദ്ദം ചെലുത്തിയെന്ന് സിസോദിയ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അനുമാനം. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ മാധ്യമശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപിയുടെ പാഴ്തന്ത്രമാണിതെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.

Advertisment