കേരളകോൺഗ്രസ് - കോൺഗ്രസ് ഉഭയകക്ഷി ചർച്ചയിൽ തീപാറും. കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റിലും മത്സരിക്കാൻ കേരളകോൺഗ്രസ്. വെച്ചുമാറ്റവും ഏറ്റെടുക്കലും അംഗീകരിക്കില്ലെന്ന് പാർട്ടി ചെയർമാൻ പി.ജെ ജോസഫ്. പറ്റില്ലെന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വം. ഏറ്റുമാനൂർ, കുട്ടനാട്, ചങ്ങനാശേരി, തൃക്കരിപ്പൂർ, ഇരിങ്ങാലക്കുട സീറ്റുകളിൽ തർക്കം. തിരുവല്ല സീറ്റ് തങ്ങൾക്ക് വേണമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ. ആവശ്യമുന്നയിച്ച് കോൺഗ്രസ് നേതൃത്വത്തെ സമീപിക്കാൻ മുതിർന്ന നേതാവ് പി.ജെ കുര്യൻ.
ജാനു പോയെങ്കിലെന്ത് .. കിറ്റക്സ് സാബുവിനെ കിട്ടിയല്ലോ ബിജെപിക്ക് : യു ഡി എഫിൻ്റെ വാതിൽക്കൽ മുട്ടിയ വിഷ്ണുപുരം ചന്ദ്രശേഖരനും, ഓരോ തെരഞ്ഞെടുപ്പിലും ശേഷിക്കുന്ന ബിഡിജെഎസുമുള്ള എൻഡിഎ കരുത്താർജിക്കാനുള്ള ശ്രമത്തിൽ. ഇനിയുമുണ്ട് മുന്നണി പ്രവേശനം കാത്ത് നിൽക്കുന്ന ചില പാർട്ടികൾ
സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ വിജയസാധ്യത മാത്രമാണു പരിഗണനയെന്നു പറയുന്നത് പോലെ സീറ്റ് വിഭജനം നടക്കുമ്പോഴും വിജയസാധ്യത ആയിരിക്കണം ഏക പരിഗണന. മധ്യതിരുവിതാംകൂറിലെ ജോസഫ് ഗ്രൂപ്പിന്റെ സീറ്റുകള്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുകള്‍ ജോസഫ് ഗ്രൂപ്പിന്റെ പിടിവാശിക്കു വഴങ്ങി തുലയ്ക്കേണ്ടതില്ലെന്നു നേതൃത്വത്തെ അറിയിച്ചു കോൺഗ്രസ് നേതാക്കൾ. പേയ്മെന്റു സീറ്റുകാരെ വേണ്ട, കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാർഥി വരട്ടെ തുടങ്ങിയ പോസ്റ്ററുകളും മണ്ഡലങ്ങളില്‍ സജീവം.
യു.ഡി.എഫിനെ ഞെട്ടിച്ച് എന്‍എസ്എസ് - എസ്.എന്‍ഡിപി കൈകോര്‍ക്കല്‍. ഭൂരിപക്ഷ സമുദായ നേതാക്കളെ അലോസരപ്പെടുത്തുന്നത് യുഡിഎഫ് രാഷ്ട്രീയത്തില്‍ ലീഗിന്റെ അപ്രമാദിത്യം. മുസ്ളിം മേധാവിത്വത്തിനെതിരായ നീക്കത്തിൽ ക്രൈസ്തവ സഭകളേകൂടി ഒപ്പം നിര്‍ത്താനും ശ്രമം. സുകുമാരന്‍ നായര്‍ - വെള്ളാപ്പള്ളി കൂട്ടുകെട്ട് മൂപ്പിളമ തര്‍ക്കത്തില്‍പെട്ട് അല്പായുസായി തകരുന്നതും ചരിത്രം
ബി ജെ പി യുടെ ഹിന്ദു ഔട്ട് റീച്ച് നീക്കങ്ങൾ ലക്ഷ്യം കണ്ടില്ല. തിരുവനന്തപുരം നഗരത്തിന് പുറത്ത് ഹിന്ദു വോട്ട് സ്വാധീനിക്കാൻ ബി ജെ പി നടത്തിയ ശ്രമങ്ങൾ വിജയം കണ്ടില്ല. ഒബിസി- പട്ടിക ജാതി, പട്ടിക വർഗ്ഗ വോട്ട് മാത്രമല്ല, മധ്യ തിരുവിതാംകൂറിലെ നായർ വോട്ട് ബാങ്കും ബി ജെ പിയോട് അടുക്കാൻ മടി കാട്ടുന്നുവെന്നും വിലയിരുത്തല്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2024/11/23/zzFk1heXqvEiYhmDi6V6.jpg)
/sathyam/media/media_files/2026/02/02/modi-nirmala-2026-02-02-15-22-04.jpg)
/sathyam/media/media_files/B91BPUCAWJm7i95YEOX7.jpg)
/sathyam/media/media_files/2026/01/28/kn-balagopal-2026-01-28-20-10-10.jpg)
/sathyam/media/media_files/2026/01/27/nany-2026-01-27-16-57-10.jpg)
/sathyam/media/media_files/2025/12/22/pj-joseph-2-2025-12-22-18-13-57.jpg)
/sathyam/media/media_files/2026/01/22/a-2026-01-22-20-53-11.jpg)
/sathyam/media/media_files/2026/01/18/seat-2026-01-18-20-25-58.jpg)
/sathyam/media/media_files/2026/01/18/sukumaran-nair-2026-01-18-17-17-04.jpg)
/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)