Advertisment

അമിത്ഷായ്ക്ക് ‘പന്നിപ്പനി’; നെഞ്ച് വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: പന്നിപ്പനി ബാധിച്ച ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തനിക്ക് പന്നിപ്പനി ബാധിച്ച വിവരം അമിത് ഷാ തന്നെ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ‘പന്നിപ്പനി ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടും വേഗത്തില്‍ സുഖം പ്രാപിക്കും,’ അമിത് ഷാ ട്വീറ്റ് ചെയ്തു.

Advertisment

publive-image

നേരത്തേ അസ്വസ്ഥതകളെ തുടര്‍ന്ന് അമിത് ഷാ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് പരിശോധനകള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത്. രാത്രി 9 മണിയോടെയായിരുന്നു ബിജെപി അദ്ധ്യക്ഷന്‍ ആശുപത്രിയിലെത്തിയത്.

നെഞ്ച് വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമാണ് പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.

Advertisment