Advertisment

ശബരിമല, അയോധ്യ വിഷയങ്ങളില്‍ ബിജെപി നിലപാട് ഇന്നറിയാം: ബി.ജെ.പിയുടെ നിര്‍ണ്ണായക ദേശീയ കൌണ്‍സില്‍ യോഗം ഇന്ന്: മോദിയെ മുന്‍ നിര്‍ത്തിയുള്ള പ്രചരണം, തന്ത്രം, മുദ്രാവാക്യങ്ങള്‍ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങളും ഇന്നുണ്ടായേക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ലോക്സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പിയുടെ നിര്‍ണ്ണായക ദേശീയ കൌണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കമാവും.

Advertisment

publive-image

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ മുന്‍ നിര്‍ത്തിയുള്ള പ്രചരണം, തന്ത്രം, മുദ്രാവാക്യങ്ങള്‍ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ കൌണ്‍സില്‍ ഉണ്ടായേക്കും. രാഷ്ട്രീയ, സംഘടനാ പ്രമേയങ്ങള്‍ പാസാക്കും. ശബരിമല, അയോധ്യ എന്നീ വിഷയങ്ങളിലെ പാര്‍ട്ടി നിലപാടിനെ കുറിച്ചും നീക്കത്തെപറ്റിയും ഇവയില്‍ പരാമര്‍ശമുണ്ടായേക്കും.

ഡല്‍ഹി രാംലീല മൈതാനിയില്‍ ഇന്ന് ഉച്ചക്ക് ശേഷമാണ് ദേശീയ കൌണ്‍സിലിന് തുടക്കം കുറിക്കുക. പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം നിര്‍വ്വഹിക്കും. നാളെ സമാപന സമ്മേളനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി സംസാരിക്കും. പാര്‍ട്ടി ജനപ്രതിനിധികള്‍, ജില്ലാ തലം മുതലുള്ള ഭാരവാഹികള്‍,പോഷക ഘടകങ്ങളുടെ ഭാരവാഹികള്‍ തുടങ്ങി ആകെ 12000 പ്രതിനിധികളാണ് രണ്ട് ദിവസത്തെ കൌണ്‍സിലില്‍ പങ്കെടുക്കുക.

Advertisment