Advertisment

ബിജെപി നടപടി അന്തസില്ലായ്മയുടെ എല്ലാ പരിധിയും ലംഘിക്കുന്നതാണ് ; വിശ്വാസ വോട്ടെടുപ്പില്‍ ഫഡ്നാവിസ് സര്‍ക്കാരിനെ പരാജയപ്പെടുത്തും ; ഇത് ജനാധിപത്യത്തിന് കരിദിനമെന്ന് അഹമ്മദ് പട്ടേല്‍

New Update

മുംബൈ : വിശ്വാസ വോട്ടെടുപ്പില്‍ ഫഡ്നാവിസ് സര്‍ക്കാരിനെ പരാജയപ്പെടുത്തുമെന്ന് കോണ്‍ഗ്രസ്. ഗവര്‍ണറുടെ നടപടി രാഷ്ട്രീയമായും നിയമപരമായും നേരിടും. ബിജെപി നടപടി അന്തസില്ലായ്മയുടെ എല്ലാ പരിധിയും ലംഘിക്കുന്നതാണ്. ഇത് ജനാധിപത്യത്തിന് കരിദിനമെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസും ഒന്നിച്ചുനില്‍ക്കും. സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഒരു നിമിഷം പോലും വൈകിച്ചില്ലന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

അതേസമയം കോണ്‍ഗ്രസ്–എന്‍സിപി ശിവസേന സഖ്യത്തിന് ഇപ്പോഴും ഭൂരിപക്ഷമുണ്ടെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ വ്യക്തമാക്കി. അജിത് പവാറിന് എന്‍സിപി പിന്തുണയില്ലെന്നും ഫഡ്നാവിസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.

ശിവസേനയ്ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് വ്യക്തമാക്കിയ പവാര്‍ ഉദ്ധവ് താക്കറെയ്ക്കൊപ്പം മാധ്യമങ്ങളെ കണ്ടു. അജിത്തിന്റെ നടപടി പാര്‍ട്ടിവിരുദ്ധമാണ് . അച്ചടക്ക ലംഘനത്തിന് നടപടിയുണ്ടാകും. കൂറുമാറ്റ നിരോധനനിയമം ഉണ്ടെന്ന് ഓര്‍ക്കണമെന്ന് അജിത്തിനൊപ്പമുള്ള എംഎല്‍എമാരെ ശരദ് പവാര്‍ ഓര്‍മിപ്പിച്ചു. വൈകിട്ട് 4.30ന് ശരദ്പവാര്‍ എന്‍സിപി എംഎല്‍എമാരുടെ യോഗം വിളിച്ചു . എംഎല്‍എമാര്‍ക്കൊപ്പം ഗവര്‍ണറെ കാണാനും നീക്കമുണ്ട്.

Advertisment