Advertisment

ബി​ജെ​പി ഐ​ടി സെ​ല്ലി​ന്‍റെ കോ​പ്പി-​പേ​സ്റ്റ്....ബിജെപിയുടെ കള്ളത്തരം പൊളിച്ചടുക്കി ഹാക്കര്‍മാര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: ഹാ​ക്ക​ര്‍​മാ​ര്‍ ബി​ജെ​പി ഐ​ടി സെ​ല്ലി​ന്‍റെ കോ​പ്പി-​പേ​സ്റ്റ് ക​ളി പൊ​ളി​ച്ച​ടു​ക്കി . ക്ലൗ​ഡ് ക​ന്പ്യൂ​ട്ടിം​ഗി​ലെ കൊ​ളാ​ബ​റേ​റ്റീ​വ് എ​ഡി​റ്റിം​ഗ് സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ഹാ​ക്ക​ര്‍​മാ​ര്‍ പ​ണി​കൊ​ടു​ത്ത​ത്. ഇ​ത് തി​രി​ച്ച​റി​യാ​തെ കേ​ന്ദ്ര​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ര്‍ മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രേ സ്വ​ന്തം അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്നു ട്വീ​റ്റി​ടു​ക​യും ചെ​യ്തു.

Advertisment

publive-image

നി​ര​വ​ധി പേ​ര്‍​ക്ക് ഒ​രു​പോ​ലെ എ​ഡി​റ്റിം​ഗ് സാ​ധ്യ​മാ​ക്കു​ന്ന വി​ധ​ത്തി​ല്‍ ഷെ​യ​ര്‍ ചെ​യ്യ​പ്പെ​ട്ട ഒ​രു ബി​ജെ​പി ഐ​ടി സെ​ല്‍ ഡോ​ക്യു​മെ​ന്‍റി​ലാ​ണ് ഹാ​ക്ക​ര്‍​മാ​ര്‍ കൈ​വ​ച്ച​ത്. ഐ​ടി സെ​ല്‍ ത​യാ​റാ​ക്കി​യ മോ​ദി​യു​ടെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളും മ​റ്റും പ്ര​കീ​ര്‍​ത്തി​ക്കു​ന്ന ഈ ​ഡോ​ക്യു​മെ​ന്‍റി​ലേ​ക്ക് മോ​ദി സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ക്കു​ന്ന ചി​ല വാ​ച​ക​ങ്ങ​ള്‍ ഹാ​ക്ക​ര്‍​മാ​ര്‍ എ​ഡി​റ്റ് ചെ​യ്ത് ഉ​ള്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ സ്ക്രീ​ന്‍ വീ​ഡി​യോ​യും പ്ര​തീ​ക് സി​ന്‍​ഹ പു​റ​ത്തു​വി​ട്ടു.

വ​സ്തു​താ പ​രി​ശോ​ധ​നാ വെ​ബ്സൈ​റ്റാ​യ ഓ​ള്‍​ട്ട്ന്യൂ​സാ​ണ് ബി​ജെ​പി ഐ​ടി സെ​ല്ലി​ന്‍റെ പി​ഴ​വു​ക​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. വെ​ബ്സൈ​റ്റ് സ്ഥാ​പ​ക​ന്‍ പ്ര​തീ​ക് സി​ന്‍​ഹ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി വി​ശ​ദ​മാ​യി ട്വീ​റ്റ് ചെ​യ്തു.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി പാ​ര്‍​ശ്വ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് പ​രി​ഗ​ണ​ന ന​ല്‍​കി എ​ന്ന ഐ​ടി സെ​ല്‍ വി​ത​ര​ണം ചെ​യ്ത ഡോ​ക്യു​മെ​ന്‍റി​ലെ വാ​ച​കം പ്ര​ധാ​ന​മ​ന്ത്രി മോ​ദി അ​തി​സ​ന്പ​ന്ന​ര്‍​ക്കു പ​രി​ഗ​ണ​ന ന​ല്‍​കി എ​ന്നാ​ക്കി ഹാ​ക്ക​ര്‍​മാ​ര്‍ തി​രു​ത്തി.

മോ​ദി ഗ്രാ​മ​ങ്ങ​ള്‍ ന​ശി​പ്പി​ച്ചെ​ന്നും മോ​ദി സ​ര്‍​ക്കാ​ര്‍ സ്ത്രീ​ക​ളെ കു​ക്കിം​ഗ് അ​ടി​മ​ക​ളാ​ക്കി​യെ​ന്നും ഹാ​ക്ക​ര്‍​മാ​ര്‍ എ​ഴു​തി. ഇ​താ​ണ് ബി​ജെ​പി​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ സെ​ല്ലു​ക​ളും അ​ക്കൗ​ണ്ടു​ക​ളും ഉ​പ​യോ​ഗി​ച്ച​ത്.

കേ​ന്ദ്ര​മ​ന്ത്രി പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ആ​സാം ബി​ജെ​പി​യു​ടെ ഒൗ​ദ്യോ​ഗി​ക അ​ക്കൗ​ണ്ട്, ബി​ജെ​പി അ​നു​ഭാ​വ അ​ക്കൗ​ണ്ടു​ക​ള്‍ എ​ന്നി​ങ്ങ​നെ നൂ​റു ക​ണ​ക്കി​ന് ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടു​ക​ള്‍ ഈ ​ഡോ​ക്യു​മെ​ന്‍റി​ലെ വാ​ച​ക​ങ്ങ​ള്‍ വാ​യി​ച്ചു​പോ​ലും നോ​ക്കാ​തെ ട്വീ​റ്റി​ല്‍ പ​ങ്കു​വ​ച്ചു. ബി​ജെ​പി സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച്‌ ബി​ജെ​പി മ​ന്ത്രി ത​ന്നെ ട്വീ​റ്റ് ചെ​യ്ത​തു ച​ര്‍​ച്ച​യാ​യ​തോ​ടെ മ​ന്ത്രി​യു​ടെ അ​ക്കൗ​ണ്ടി​ല്‍​നി​ന്നു ട്വീ​റ്റ് അ​പ്ര​ത്യ​ക്ഷ​മാ​യി. എ​ന്നാ​ല്‍ ഇ​തി​ന്‍റെ സ്ക്രീ​ന്‍​ഷോ​ട്ടു​ക​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. ട്വി​റ്റ​ര്‍ ആ​ര്‍​ക്കൈ​വി​ല്‍​നി​ന്ന് ഇ​വ വീ​ണ്ടെ​ടു​ത്ത് പ്ര​തീ​ക് സി​ന്‍​ഹ പ​ങ്കു​വ​ച്ചു. ചി​ല അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്ന് ട്വീ​റ്റു​ക​ള്‍ ഇ​പ്പോ​ഴും നീ​ക്കി​യി​ട്ടി​ല്ല.

Advertisment