Advertisment

കരുണ സംഗീത നിശ; ആഷിഖ് അബുവിന്റെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച്‌ നടത്തി

New Update

കൊച്ചി: കൊച്ചി മ്യൂസിക്ക് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കരുണ സംഗീതനിശ നടത്തി സാമ്ബത്തിക തട്ടിപ്പ് നടത്തിയവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ആഷിഖ് അബുവിന്റെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച്‌. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ഹൈക്കോടതി ജങ്ഷനില്‍ നിന്ന് മാര്‍ച്ച്‌ ആരംഭിക്കുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. മാര്‍ച്ചില്‍ ബിജെപി നേതാക്കളായ എഎന്‍ രാധാകൃഷ്ണന്‍, വിഎന്‍ വിജയന്‍, സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisment

publive-image

പരിപാടിയുടെ പേരില്‍ നടന്ന സാമ്ബത്തിക അഴിമതി പുറത്തുകൊണ്ടവരണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നേതാവ് ജില്ല കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി കളക്ടര്‍ പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കരുണ സംഗീത നിശയുടെ ഭാരവാഹികളെ പൊലിസ് ചോദ്യം ചെയ്തിരന്നു.

ബുധനാഴ്ച വൈകീട്ട് പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ രംഗത്തെത്തി. പരിപാടി സാമ്ബത്തികമായി പരാജയമായിരുന്നുവെന്ന് ഫൗണ്ടേഷന്‍ നേതൃത്വം അറിയിച്ചു. ഫൗണ്ടേഷന്‍ ഫെയ്‌സ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് വിശദീകരണം.

ബിജിബാല്‍, ആഷിഖ് അബു, ഷഹബാസ് അമന്‍, സിത്താര, ശ്യാം പുഷ്‌കരന്‍, മധു സി.നാരായണന്‍, കെഎം മധു എന്നിവരാണ് വീഡിയോയില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തുവന്നത്. കണക്കുകളെല്ലാം ഡോക്യുമെന്റായി ഫെയ്‌സ്ബുക്ക് പേജില്‍ നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.

 

 

Advertisment