Advertisment

മഹാരാഷ്ട്രയില്‍ ബിജെപി എം എല്‍ എയ്ക്ക് മര്‍ദ്ദനം: എംഎല്‍എയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള തര്‍ക്കം...അമ്മയും ആദ്യഭാര്യയും നാട്ടുകാരും ചേര്‍ന്ന് തല്ലി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പൂനെ: മഹാരാഷ്ട്രയില്‍ ബിജെപി എംഎല്‍എയെ അമ്മയും ആദ്യഭാര്യയും നാട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. മഹാരാഷ്ട്ര അര്‍ണി എംഎല്‍എ രാജു നാരായണ ടോഡ്‌സാമിനാണ് രണ്ടാം വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പൊതുജനമധ്യത്തില്‍ മര്‍ദ്ദനമേറ്റത്. രണ്ടാം ഭാര്യയായ പ്രിയ ഷിന്‍ഡെ ടോഡ്‌സാമിനൊപ്പം പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം.

Advertisment

publive-image

പ്രിയ ഷിന്‍ഡേയും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് എംഎല്‍എയുടെ 42-ാം ജന്മദിനം ആഘോഷിക്കുന്നതിനിടെ അമ്മയും ആദ്യ ഭാര്യ അര്‍ച്ചന ടോഡ്‌സാമും രംഗപ്രവേശം ചെയ്യുകയായിരുന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം ഭാര്യയെ ആക്രമിച്ചു.

ഇത് തടയാന്‍ ശ്രമിച്ചതോടെ അമ്മയുടേയും ആദ്യഭാര്യയുടേയും ആക്രമണം ടോഡ്‌സാമിന് നേരെ തിരിഞ്ഞു. തര്‍ക്ക വിഷയം അറിഞ്ഞതോടെ അര്‍ച്ചനയുടെ പക്ഷം ചേര്‍ന്ന നാട്ടുകാരില്‍ ചിലരും ബിജെപി എംഎല്‍എയെ കൈകാര്യം ചെയ്യുകയായിരുന്നു.

പൊലീസെത്തിയാണ് രോഷാകുലരായ നാട്ടുകാരില്‍ നിന്ന് എംഎല്‍എയേയും രണ്ടാം ഭാര്യയേയും രക്ഷിച്ചത്. പ്രിയ ഷിന്‍ഡേയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്മയും ആദ്യഭാര്യയും നാട്ടുകാരും ചേര്‍ന്ന് എംഎല്‍യെ തല്ലുന്നതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ആദ്യഭാര്യയെ വഞ്ചിച്ച ടോഡ്‌സാമിനെ ശനിയാഴ്ച്ച നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം വേദി പങ്കിടാന്‍ അനുവദിക്കരുതെന്ന ആവശ്യമുയരുന്നുണ്ട്. പ്രശ്‌നത്തില്‍ മോഡി ഇടപെടണമെന്നും പരിഹരിക്കണമെന്നുമാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

Advertisment