Advertisment

മോദിയുടെ ആഹ്വാന പ്രകാരം 'ചൗക്കീദാര്‍' പ്രചാരണം നടത്തിയ ബിജെപി എംഎല്‍എക്ക് എട്ടിന്റെ പണി....എംഎല്‍എയുടെ കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ വരെ ചൗക്കീദാര്‍...മോട്ടോര്‍ വാഹനവകുപ്പ് പിഴ ചുമത്തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം 'ചൗക്കീദാര്‍' പ്രചാരണം നടത്തിയ ബിജെപി എംഎല്‍എക്ക് എട്ടിന്റെ പണി കിട്ടി.

Advertisment

publive-image

വാഹനത്തിന്റെ നമ്പര്‍ പ്ലെയിറ്റിന്റെ മുകളില്‍ 'ചൗക്കീദാര്‍' എന്ന് എഴുതിവച്ച മധ്യപ്രദേശിലെ പന്ധാന എംഎല്‍എ ആണ് കുരുക്കിലായത്. സംഭവത്തില്‍ എംഎല്‍എ രാം ദംഗോറിന് മോട്ടോര്‍ വാഹനവകുപ്പ് പിഴ ചുമത്തി.

ഖാണ്ഡ്വയില്‍ ബിജെപി സ്ഥാനാര്‍ഥി എംഎല്‍എ നന്ദകുമാര്‍ സിംഗ് ചൗഹാനെ സന്ദര്‍ശിക്കാനായി വാഹനത്തില്‍ പോകുമ്പോഴാണ് രാം ദംഗോറിന്റെ വാഹനം പോലീസ് തടഞ്ഞത്.

ഖാണ്ഡ്വയില്‍ രംഗപഞ്ചമി ഉത്സവം നടക്കുന്നതിനാല്‍ വഴിയില്‍ പോലീസിന്റെ വാഹന പരിശോധന നടന്നിരുന്നു. ഇതിനിടെയാണ് രാം ദംഗോര്‍ കുടുങ്ങിയത്. നമ്പര്‍ പ്ലെയ്റ്റിനു മുകളില്‍ വലിയ അക്ഷരത്തിലാണ് ചൗക്കീദാറെന്ന് എഴുതിയിരുന്നത്.

Advertisment