Advertisment

ബിജെപി എംപി തിരാത് സിങ് റാവത്ത് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു ; രക്ഷപ്പെട്ടത് തലനാരിഴക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡറാഡൂണ്‍ : ബിജെപി എംപി തിരാത് സിങ് റാവത്ത് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭിംഗോഡ് പന്തിനടത്തു വെച്ചായിരുന്നു അപകടം. ഉത്തരാഖണ്ഡിലെ ഖാര്‍വാളിലെ എംപിയാണ് തിരാത് സിങ് റാവത്ത്.

publive-image

അപകടത്തിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംപിയുടെ പരുക്കുകള്‍ സാരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു . ഹരിദ്വാറിലെ ആശുപത്രിയിലാണ് എംപിയെ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment