Advertisment

രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും തടഞ്ഞുവെയ്ക്കും' സത്യപ്രതിജ്ഞയ്ക്കിടെ ബി.ജെ.പി എം.പി സണ്ണി ഡിയോളിന് നാക്കുപിഴ- വീഡിയോ

New Update

ഡല്‍ഹി : സത്യപ്രതിജ്ഞയ്‌ക്കെതിരെ പാര്‍ലമെന്റില്‍ ബി.ജെ.പി എം.പി സണ്ണി ഡിയോളിന് നാക്കു പിഴച്ചു. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കും എന്നു പറയേണ്ടതിനു പകരം അഖണ്ഡതയും പരമാധികാരവും തടഞ്ഞുവെക്കുമെന്ന് പറഞ്ഞ് പോകുകയായിരുന്നു.

Advertisment

publive-image

‘അപ്‌ഹോള്‍ഡ്’ എന്ന വാക്കിനു പകരം വിത്ത്‌ഹോള്‍ഡ്’ എന്ന വാക്ക് ഉച്ഛരിച്ചതാണ് സണ്ണി ഡിയോളിന് വിനയായത്. പിഴവു മനസിലാക്കിയ അദ്ദേഹം ഉടന്‍ അത് തിരുത്തി അപ്‌ഹോള്‍ഡ് എന്നു പരാമര്‍ശിക്കുകയും ചെയ്തു. ഗുരുദാസ്പൂരില്‍ നിന്നുള്ള എം.പിയാണ് സണ്ണി ഡിയോള്‍.

ശിരോമണി അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍, എ.എ.പിയുടെ ഏക എം.പിയായ ഭഗവന്ദ് മന്‍ തുടങ്ങിയവരും ഇന്ന് എം.പിയായി സത്യപ്രതിജ്ഞ ചെയ്തു.

Advertisment