Advertisment

ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ്‌ : മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര നേതാക്കളെ ചുമതലപ്പെടുത്തി: കേന്ദ്രമന്ത്രി വി. മുരളീധരന്‍, എച്ച്‌. രാജ എന്നിവര്‍ക്ക് ആന്‍ഡമാന്‍ നിക്കോബാറിലെ തെരഞ്ഞെടുപ്പിന്റെ ചുമതല

New Update

ന്യൂഡല്‍ഹി: ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ്‌ പ്രക്രിയയ്‌ക്കു മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര നേതാക്കളെ ചുമതലപ്പെടുത്തി. കേന്ദ്രമന്ത്രി വി. മുരളീധരന്‍, എച്ച്‌. രാജ എന്നിവര്‍ക്കാണ്‌ ആന്‍ഡമാന്‍ നിക്കോബാറിലെ തെരഞ്ഞെടുപ്പിന്റെ ചുമതല.

Advertisment

publive-image

സംസ്‌ഥാന തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഈ മാസം ഒടുവിലോ അടുത്ത മാസം ആദ്യമോ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്‌.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്‌, മംഗള്‍ പാണ്ഡെ (ആന്ധ്രാ പ്രദേശ്‌); കേന്ദ്രമന്ത്രി തവര്‍ ചന്ദ്‌ ഗലോട്ട്‌, വനിതാ മോര്‍ച്ച അധ്യക്ഷ വിജയ രാഹത്‌കര്‍ (ബിഹാര്‍); ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്‌, ബിഹാര്‍ മന്ത്രി മംഗള്‍ പാണ്ഡെ (യു.പി); ശിവ്‌രാജ്‌ സിങ്‌ ചൗഹാന്‍, കേന്ദ്രമന്ത്രി അര്‍ജുന്‍ മെഘ്‌വാള്‍ (ഉത്തരാഖണ്ഡ്‌), കേന്ദ്രമന്ത്രി കിരണ്‍ റിജിജു, പി. മുരളീധര്‍ റാവു (പശ്‌ചിമ ബംഗാള്‍) എന്നിങ്ങനെയാണു ചുമതല നല്‍കിയിരിക്കുന്നത്.

Advertisment