Advertisment

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ കേവലഭൂരിപക്ഷം നേടിയതിന്‌ പിന്നാലെ പ്രഭാരിമാരുടെ പട്ടിക പുറത്തുവിട്ട്‌ ബി.ജെ.പി; സി.പി രാധാകൃഷ്‌ണന്‌ കേരളത്തിന്റെ ചുമതല

New Update

ഡൽഹി : വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കുളള പുതിയ പ്രഭാരിമാരെ നിയമിച്ച്‌ ബി.ജെ.പി. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൈലേഷ്‌ വിജയ്‌ വര്‍ഗിയയെ പശ്ചിമ ബംഗാളിന്റെ ചുമതല ഏല്‍പിച്ചു.

Advertisment

publive-image

മലയാളിയായ അരവിന്ദ്‌ മേനോനും, ബിജെപി ഐ.ടി സെല്‍ മേധാവി അമിത്‌ മാളവ്യക്കും ബംഗാളിന്റെ സഹചുമതല നല്‍കിയിട്ടുണ്ട്‌. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവുമധികം പ്രതീക്ഷവെയ്‌ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌ ബംഗാള്‍.

മുന്‍ കേന്ദ്രമന്ത്രി രാധ മോഹനാണ്‌ യു.പിയുടെ ചുമതല. ദേശീയ ജനറല്‍ സെക്രട്ടറി സിടി രവിയ്‌ക്കാണ്‌ തമിഴ്‌നാടിന്റെയും, മഹാരാഷ്ട്രയുടെയും, ഗോവയുടെയും ചുമതല. മുന്‍ ജനറല്‍ സെക്രട്ടറി റാം മാധവിനാണ്‌ കശ്‌മീരിന്റെ ചുമതല.

ദേശീയ വൈസ്‌പ്രസിഡന്റ്‌ എ.പി അബ്ദുളളക്കുട്ടിയാണ്‌ ലക്ഷദ്വീപ്‌ പ്രഭാരി. വി മുരളീധരന്‍ ആന്ധ്രയുടെ ചുമതലയില്‍ തുടരും. തെലങ്കാനയുടെ ചുമതലയില്‍ നിന്ന്‌ പി.കെ കൃഷ്‌ണദാസിനെ മാറ്റി തരുണ്‍ഛുഗിനെ നിയമിച്ചു. കൃഷ്‌ണ ദാസിന്‌ പുതിയ ചുമതല നല്‍കിയിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്നുളള സി.പി രാധാകൃഷ്‌ണനാണ്‌ കേരളത്തിന്റെ ചുമതല.

bjp politics
Advertisment