Advertisment

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പണമിറക്കിയത് ബി.ജെ.പി ;ചിലവഴിച്ചത് 27000 കോടി

New Update

ഡല്‍ഹി :ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പണമിറക്കിയത് ബി.ജെ.പി. സെന്റര്‍ഫോര്‍ മീഡിയാ സ്റ്റഡീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ബി.ജെ.പി 27000 കോടി ചെലവഴിച്ചെന്ന് റിപ്പോര്‍ട്ടുള്ളത്.

Advertisment

publive-image

തെരഞ്ഞെടുപ്പില്‍ ആകെ 60,000 കോടിയോളം ചെലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 45 ശതമാനവും ബി.ജെ.പിയാണ് ഉപയോഗിച്ചിരിക്കുന്നത്. ശരാശരി ഓരോ ലോക്‌സഭാ മണ്ഡലത്തിലും 100 കോടിയോളം ചെലവഴിച്ചിട്ടുണ്ടാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

1998ല്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആകെ ചെലവിന്റെ 20 ശതമാനമാണ് ഉപയോഗിച്ചതെങ്കില്‍ 2019 ആയപ്പോഴേക്കും അത് 45 ശതമാനമായി കൂടി. രാജ്യത്ത് ഏറ്റവും കൂടുതല്‍ പണമൊഴുകിയത് ഈ തെരഞ്ഞെടുപ്പിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെലവഴിച്ചിട്ടുള്ളത് ഈ തുകയുടെ 15-20 ശതമാനം വരെയാണ്.

Advertisment