Advertisment

വളരെ പ്രധാനപ്പെട്ട ചില നിയമനിര്‍മ്മാണ നടപടികള്‍ക്കു സാധ്യത; 'എല്ലാ എംപിമാരും ഇന്ന് മുഴുവന്‍ സമയവും പാര്‍ലമെന്റില്‍ ഉണ്ടാകണമെന്ന് ബിജെപി

New Update

ഡല്‍ഹി: എല്ലാ എം.പി മാരോടും ഇന്ന് അടിയന്തിരമായി പാർലമെന്റിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ബി.ജെ.പി. ഇതു സംബന്ധിച്ച് ബി.ജെ.പി പാർലമെന്റ് അംഗങ്ങൾക്ക് വിപ്പും കൈമാറിയിട്ടുണ്ട്. മൂന്ന് വരിയുള്ള വിപ്പില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ എല്ലാ എം.പിമാരും ബുധനാഴ്ച മുഴുവന്‍ സമയവും പാര്‍ലമെന്റില്‍ ഉണ്ടാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

Advertisment

publive-image

വളരെ പ്രധാനപ്പെട്ട ചില നിയമനിര്‍മ്മാണ നടപടികള്‍ക്കു സാധ്യതയുള്ളതിനാലാണിതെന്നാണ് വിവരം. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പല അംഗങ്ങളും സഭയിലെത്താറുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിപ്പു പുറപ്പെടുവിക്കുന്നത്.

ലോക്‌സഭയില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. രാജ്യസഭയില്‍ സ്ഥിതി അതല്ല. ഈ സാഹചര്യത്തിലാണ് എല്ലാം അംഗങ്ങളോടും സഭയില്‍ എത്താനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

bjp parliament
Advertisment