Advertisment

തിരിച്ചു പോവില്ലെന്ന് വിമത എം.എല്‍.എമാര്‍ തന്നോട് പറഞ്ഞിട്ടുണ്ട്‌ ; രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കര്‍ണാടകയിലെ ജനങ്ങളെ സേവിക്കാനുള്ള അവസരം ബി.ജെ.പിയ്ക്ക് ലഭിക്കും ; ശുഭപ്രതീക്ഷയില്‍ യദിയൂരപ്പ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെംഗളൂരു: തിരിച്ചു പോവില്ലെന്ന് വിമത എം.എല്‍.എമാര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ബി.എസ് യെദ്യൂരപ്പ. സാഹചര്യം ബി.ജെ.പിയ്ക്ക് അനുകൂലമാണ്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ കര്‍ണാടകയിലെ ജനങ്ങളെ സേവിക്കാനുള്ള അവസരം ബി.ജെ.പിയ്ക്ക് ലഭിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

Advertisment

publive-image

അതേസമയം വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം പാളുന്നു. കോണ്‍ഗ്രസില്‍ തുടരുമെന്നു വ്യക്തമാക്കിയ എം.ടി.ബി നാഗരാജ് ഉള്‍പ്പെടെയുള്ള മൂന്ന് എം.എല്‍.എമാര്‍ ഇന്ന് മുംബൈയിലെത്തി.

നാഗരാജിനു പുറമേ കെ. സുധാകര്‍, മുനിരത്ന നായിഡു എന്നിവരാണ് ബെംഗളൂരു വിട്ട് വീണ്ടും മുംബൈയിലേക്കു പറന്നത്. മുംബൈയിലുള്ള മറ്റു വിമത എം.എല്‍.എമാര്‍ക്കൊപ്പം ഇവരും ചേര്‍ന്നേക്കാനാണു സാധ്യത. ബി.ജെ.പിയാണ് വിമതരുടെ അപ്രതീക്ഷിത നീക്കത്തിനു പിന്നിലെന്ന് ആരോപണമുണ്ട്.

രാജി പിന്‍വലിച്ചതായി നേരത്തേ നാഗരാജ് അറിയിച്ചിരുന്നു. ഇത് കോണ്‍ഗ്രസിന്റെയും ഡി.കെ ശിവകുമാറിന്റെയും അനുനയനീക്കങ്ങളുടെ ഭാഗമായി വിലയിരുത്തപ്പെട്ടിരുന്നു. നേരത്ത ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം രാജി പുനപരിശോധിക്കാമെന്ന് നാഗരാജ് പറഞ്ഞിരുന്നു. പിന്നാലെയാണ് രാജി പിന്‍വലിക്കുന്നതായി പറഞ്ഞത്.

‘സുധാകര റാവുവും താനും എം.എല്‍.എ സ്ഥാനത്ത് നിന്നും രാജി വെക്കുന്നതായി അറിയിച്ചുള്ള കത്ത് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളും എന്നോട് തുടരാന്‍ ആവശ്യപ്പെടുന്നു. ഞാന്‍ പാര്‍ട്ടിയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു.’ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരില്‍ ഭവന മന്ത്രിയാണ് നാഗരാജ്. ഡിസംബര്‍ 22 ന് മന്ത്രിസഭ പുനസംഘടിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്തപ്പോഴായിരുന്നു നാഗരാജിനെ മന്ത്രിയാക്കിയത്. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമായും സിദ്ധരാമയ്യയുമായുള്ള കൂടികാഴ്ച്ചക്ക് ശേഷമാണ് നാഗരാജ് പാര്‍ട്ടിയില്‍ തന്നെ തുടരുന്ന കാര്യത്തില്‍ വ്യക്തത വരുത്തിയത്.

Advertisment