Advertisment

ത്രിപുരയില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റിലടക്കം മൂന്നിടങ്ങളില്‍ ബിജെപിക്ക് ജയം; ഒരിടത്ത് കോണ്‍ഗ്രസ്

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

അഗര്‍ത്തല: ത്രിപുരയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും ജയിച്ചു. സിപിഎമ്മിന് സിറ്റിങ് സീറ്റ് നഷ്ടമായി. ബിജെപിയാണ് സിപിഎമ്മിന്റെ ശക്തികേന്ദ്രമായി ജുബരാജ്‌നഗറില്‍ ജയിച്ചത്. ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയും ജയിച്ചു. അഗര്‍ത്തലയില്‍ ബിജെപി യില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സുദീപ് റോയ് ബര്‍മന്‍ തന്റെ സീറ്റ് നിലനിര്‍ത്തി.

ജുബരാജ്‌നഗറില്‍ സിപിഎം എംഎല്‍എയുടെ മരണത്തെ തുടര്‍ന്നും അഗര്‍ത്തല,സുര്‍മ, ടൗണ്‍ ബര്‍ദൗലിഎന്നീ മണ്ഡലങ്ങളില്‍ ബിജെപി എംഎഎല്‍മാര്‍ രാജിവെച്ച് കോണ്‍ഗ്രസിലും തൃണമൂലിലും ചേര്‍ന്നതോടെയാണ് ഉപ തിരഞ്ഞെടുപ്പ് നടന്നത്. അഗര്‍ത്തലയില്‍ അഭിമാന പോരാട്ടത്തില്‍ 3163 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുദീപ് ബര്‍മന്‍ ജയിച്ചത്. ബിജെപിയുടെ അശോക് സിന്‍ഹ രണ്ടാമതെത്തി.

Advertisment