Advertisment

ബംഗ്ലദേശില്‍നിന്നു അനധികൃതമായി കുടിയേറി ഇന്ത്യയിൽ താമസിച്ചതിനു പിടിയിലായ കുടിയേറ്റക്കാരൻ ബിജെപി പ്രാദേശിക നേതാവാണെന്നു കണ്ടെത്തല്‍

New Update

publive-image

മുംബൈ: ബംഗ്ലദേശില്‍നിന്നു അനധികൃതമായി കുടിയേറി ഇന്ത്യയിൽ താമസിച്ചതിനു പിടിയിലായ കുടിയേറ്റക്കാരൻ ബിജെപി പ്രാദേശിക നേതാവാണെന്നു കണ്ടെത്തല്‍. വ്യാജരേഖ ചമച്ച് ഇന്ത്യയിൽ താമസിച്ചതിനു ഈ മാസം ആദ്യം അറസ്റ്റിലായ റൂബൽ ഷെയ്ക്ക് ബിജെപിയുടെ വടക്കന്‍ മുംബൈ ന്യൂനപക്ഷ സെല്‍ മേധാവിയാണെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.

അനധികൃത ബംഗ്ലദേശ് കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനം നടത്തിയ ബിജെപിക്കെതിരെ ശക്തമായ ആയുധമായി ഉയർത്തി കാട്ടി കോൺഗ്രസ് രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമത്തില്‍ ബിജെപിക്കാർക്കായി പ്രത്യേക വ്യവസ്ഥകൾ ആഭ്യന്തര മന്ത്രി അമിത് ഷാ ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന് കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് ട്വീറ്റ് ചെയ്തു.

Advertisment