പൊളിറ്റിക്സ്
സി.പി.ഐയിൽ അസിസ്റ്റന്റ് സെക്രട്ടറിമാരുടെ തിരഞ്ഞെടുപ്പിനെ ചൊല്ലി ഭിന്നത രൂക്ഷം. കൊല്ലം ജില്ലാ നേതൃത്വത്തിന്റെ എതിർപ്പ് മുറുകുമ്പോൾ ആർ.രാജേന്ദ്രനെ സ്ഥാനത്തേക്ക് മുന്നോട്ടുവയ്ക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. മുല്ലക്കര രത്നാകരനെയോ മന്ത്രി കെ.രാജനെയോ പരിഗണിക്കുമോ എന്നതിൽ അനിശ്ചിതത്വം. നാല് ഒഴിവുകളിലേക്ക് പുതിയ മുഖങ്ങൾ. നേതൃമാറ്റത്തിൽ കടുത്ത ആന്തരിക നീക്കങ്ങൾ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം: പ്രഖ്യാപനം എപ്പോൾ എന്നതിൽ അവ്യക്തത തുടരുന്നു. രാഹുൽ ഗാന്ധിയുടെ വിദേശയാത്ര കാരണം നീണ്ടുനിൽക്കുന്ന കാത്തിരിപ്പിന് ഉടൻ വിരാമമായേക്കും. ഗ്രൂപ്പ് പോര് കടുക്കുന്നു, അബിൻ വർക്കിയെ അധ്യക്ഷനാക്കണമെന്ന ആവശ്യം ശക്തം. നേതൃത്വത്തിന്റെ വൈകിപ്പ് സംഘടനാ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് വിലയിരുത്തൽ
സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും തമിഴകം മാറി. എംജിആറിന് കത്തി സ്ക്രീനിലേക്ക് എറിഞ്ഞുകൊടുത്തിടത്തുനിന്ന് അവർ 'യന്തിര'നിലും 'കൂലി'യിലുമെത്തി. നമ്മളിപ്പോഴും തറവാടും റേഷൻകടയും അമ്മാവന്റെ മകളുമൊക്കെയായി തള്ളിനീക്കുന്നു. ഇന്നിപ്പോൾ തമിഴ് രാഷ്ട്രീയം പഠിച്ചാൽ ലോകം കീഴടക്കാം എന്നതാണ് സ്ഥിതി. വമ്പൻ വരവ് വന്ന വിജയ് ഒറ്റരാത്രികൊണ്ടാണ് വെറും ചീള് രാഷ്ട്രീയക്കാരനായി മാറിയത്. ഇന്ത്യ കണ്ട സൂപ്പർ പവറായി സ്റ്റാലിൻ - ദാസനും വിജയനും
കാക്കി മാറി കാവിയുടുക്കുമ്പോൾ. ബി.ജെ.പി - സംഘപരിവാർ ക്യാമ്പിൽ നിലവിൽ മൂന്ന് ഡി.ജി.പിമാർ. അവസാനമെത്തിയ ശ്രീലേഖ പാർട്ടിയുടെ ഉപാധ്യക്ഷ. ആദ്യമെത്തിയത് സെൻകുമാർ. 2021ൽ എത്തിയ ജേക്കബ്ബ് തോമസ് ഇപ്പോൾ ആർ.എസ്.എസിലേക്ക്. ഐ.പി.എസുകാർക്ക് പുറമേ വിരമിച്ച ഐ.എ.എസുകാരും ബി.ജെ.പിയിൽ
സി.പി.ഐ കേരള ഘടകത്തിൽ നേതൃത്വ പുനഃസംഘടനക്ക് ഒരുക്കം. ഒക്ടോബർ 1ന് സംസ്ഥാന കൗൺസിൽ യോഗം വിളിച്ചു. പി.പി.സുനീർ അസിസ്റ്റൻറ് സെക്രട്ടറിയായി തുടരാൻ സാധ്യതയെന്ന് സൂചന. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോനെ സംസ്ഥാന എക്സിക്യൂട്ടിവിലേക്ക് പരിഗണിച്ചേക്കും. ഇത്തവണയും ദേശിയ കൗൺസിൽ അംഗത്വം ലഭിക്കാതെപോയ വി.എസ്.സുനിൽകുമാറിനെ എക്സിക്യൂട്ടിവീലേക്ക് പരിഗണിക്കുമോയെന്നും ആകാംക്ഷ