കഴുത്തിലെ കറുപ്പ് നിറം മാറ്റാനുള്ള എളുപ്പവഴി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, October 25, 2018

കഴുത്തിനു ചുറ്റുമുള്ള കറുപ്പിനെ ഇല്ലാതാക്കാന്‍ പല തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മളില്‍ പലരും പരീക്ഷിക്കാറുണ്ട്. സൂര്യപ്രകാശം അധികസമയം കൊള്ളുന്നതും കഴുത്തിനു ചുറ്റുമുള്ള കറുപ്പിന് പ്രധാനപ്പെട്ട കാരണമാണ്. പൊടിപടലങ്ങളും മറ്റും മറ്റൊരു കാരണമാണ്. കോസ്‌മെറ്റിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അതിലുള്ള കെമിക്കലുകളും സ്‌കിന്‍ കെയര്‍ ഉത്പ്പന്നങ്ങളുടെ പ്രശ്‌നങ്ങളും ഇത്തരത്തില്‍ കഴുത്തിനു ചുറ്റും കറുപ്പ് വരാന്‍ കാരണമാണ്. കൂടാതെ അമിത വണ്ണക്കാരിലും പ്രമേഹ രോഗികളിലും കഴുത്തിന് ചുറ്റും കറുപ്പ് നിറം വരാനുള്ള കാരണങ്ങളില്‍ ഒന്നാണ്. ഫംഗസ് ഇന്‍ഫെക്ഷന്‍, എക്‌സിമ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവരിലും കഴുത്തിനു ചുറ്റും കറുപ്പ് ഉണ്ടാവുന്നു.

പഴത്തിന്റെ തൊലി

പഴത്തിന്റെ തൊലി കൊണ്ട് കഴുത്തിലെ കറുപ്പ് അകറ്റാം. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. പഴത്തിന്റെ തൊലിയുടെ ഉള്‍ഭാഗം കൊണ്ട് കഴുത്തിനും ചുറ്റും ഉരസിയാല്‍ മതി. കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാം എന്ന കാര്യം സത്യമാണ്. പതിനഞ്ച് മിനിട്ടെങ്കിലും ഇത് ചര്‍മ്മത്തില്‍ ഉരസികൊണ്ടിരിക്കണം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് കഴുത്തിലെ കറുപ്പ് നിറത്തിന് പരിഹാരം നൽകുന്ന മറ്റൊന്ന്. രണ്ടോ മൂന്നോ സ്പൂൺ ബേക്കിംഗ് സോഡാ അല്പം വെള്ളം ഉപയോഗിച്ച് പേസ്റ്റ് രൂപത്തിലാക്കി കഴുത്തിന് ചുറ്റും തേച്ച് പിടിപ്പിക്കാം. ഉണങ്ങി കഴിഞ്ഞാൽ വിരൽ കൊണ്ട് നന്നായി സ്ക്രബ്ബ്‌ ചെയ്തു വെള്ളം ഉപയോഗിച്ച് കഴുകി കളയണം. കറുപ്പ് നിറം മാറി കിട്ടും.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് നീരാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഒരു ചെറിയ ഉരുളക്കിഴങ്ങ് മിക്‌സിയില്‍ അടിച്ച് അതിന്റെ നീരെടുത്ത് അത് കഴുത്തിനു ചുറ്റും 15 മിനിട്ടോളം പുരട്ടി നിര്‍ത്തുക. പിന്നീട് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ദിവസവും ചെയ്യാം. മാത്രമല്ല ഇത്തരത്തില്‍ ചെയ്യുന്നത് കഴുത്തിലെ കറുപ്പിന് ഒരാഴ്ചക്കുള്ളില്‍ പരിഹാരം കാണാന്‍ സഹായിക്കുന്നു.

തൈര്

തൈരാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. കഴുത്തിനു ചുറ്റും തൈര് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. തൈരില്‍ അല്‍പം നാരങ്ങ നീരു കൂടി മിക്‌സ് ചെയ്യാവുന്നതാണ്. ഇത് രണ്ടും കൂടി കഴുത്തിനു ചുറ്റും തേച്ച് പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയണം.

×