Advertisment

മുന്നോക്കക്കാരിലെ പിന്നാക്കക്കാരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ഒരു അഴിമതിയില്‍ പോലും പങ്കാളിയാവാതെ രാജ്യം ഭരിക്കാനാകുമെന്ന് തെളിയിച്ച സര്‍ക്കാരാണിത്: നരേന്ദ്ര മോദി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: പുതിയ ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ദരിദ്രര്‍ക്ക് പത്തുശതമാനം സംവരണം ഉറപ്പാക്കാനുള്ള തീരുമാനത്തിലൂടെ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു അഴിമതിയില്‍ പോലും പങ്കാളിയാവാതെ രാജ്യം ഭരിക്കാനാകുമെന്ന് തെളിയിച്ച സര്‍ക്കാരാണ് തന്റേതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മോദി.

Advertisment

കഴിഞ്ഞ സര്‍ക്കാര്‍ അഴിമതിയിലും ആരോപണങ്ങളിലും മുങ്ങിക്കുളിച്ചു നില്‍ക്കുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാരിനെതിരെ അഴിമതിക്കുറ്റം ചുമത്താത്തതെന്നും മോദി പറഞ്ഞു. റഫാല്‍ കരാറില്‍ അഴിമതിയില്ല, അക്കാര്യം കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാമെന്ന് മോദി പറഞ്ഞു.

publive-image

യുവാക്കള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശവും സൗകര്യങ്ങളും നല്‍കിയാല്‍ നിലനില്‍പ്പിനായി അവര്‍ക്ക് മറ്റൊന്നും നല്‍കേണ്ടതില്ല മോദി പറഞ്ഞു.

നമുക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്ന രാജ്യത്തെ കര്‍ഷകരെ പ്രതിപക്ഷ കക്ഷികള്‍ വെറും വോട്ടുബാങ്ക് മാത്രമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുതാര്യമാണ്. എന്നാല്‍ 2014 ന് മുമ്പ് രാജ്യത്തെ സാധാരണ നികുതിദായകന് ഒരു വിലയും ഇല്ലാത്ത സ്ഥിതിയായിരുന്നു.

ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ വായ്പ കിട്ടാന്‍ രാജ്യത്ത് രണ്ട് നടപടിക്രമങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് സാധാരണ പ്രക്രിയ, രണ്ട് കോണ്‍ഗ്രസ് പ്രക്രിയ. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വായ്പയ്ക്ക് വേണ്ടിയുള്ള കോണ്‍ഗ്രസ് പ്രക്രിയ അവസാനിപ്പിച്ചു മോദി പറഞ്ഞു.

യുപിഎയുടെ പദ്ധതികള്‍ പേരുമാറ്റി ഞങ്ങള്‍ നടപ്പാക്കുകയാണെന്നാണ് മറ്റൊരു ആരോപണം. നിങ്ങള്‍ പറയണം, ഞാന്‍ അധികാരത്തില്‍ വന്ന ശേഷം മോദിയുടെ പേരില്‍ എത്ര പദ്ധതികള്‍ വന്നുവെന്ന് അദ്ദേഹം ചോദിച്ചു.

Advertisment