Advertisment

വന്‍ ജനപങ്കാളിത്തത്തോടെ കേളി നാലാം രക്തദാന ക്യാമ്പ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ് : കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയുടേയും, മദീന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെയും സഹകരണത്തോടെ കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം സംഘടിപ്പിച്ച നാലാമത് രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Advertisment

publive-image

കേളിയുടെ പത്തൊന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഹാളില്‍ നടന്ന ക്യാമ്പ് നവംബര്‍ 8ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് 4.30 വരെ നീണ്ടു നിന്നു. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ, റിയാദ് ബ്ലഡ്ബാങ്ക് അധികൃതർ കേളിയോട് രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

publive-image

കേളി പ്രവര്‍ത്തകരും സമൂഹത്തിന്‍റെ മറ്റു വിവിധ തുറകളിലുള്ള അഞ്ഞൂറില്‍ അധികം പേരാണ് രക്തദാനത്തിന് ക്യാമ്പില്‍ എത്തിയത്. പാകിസ്ഥാന്‍, നേപ്പാള്‍, സിറിയ, ഈജിപ്ത്, യെമന്‍ എന്നീ രാജ്യക്കാരുടെയും ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരുടെയും സാന്നിദ്ധ്യം ക്യാമ്പില്‍ ഉണ്ടായിരുന്നു. രക്തം ദാനം ചെയ്യാന്‍ തയ്യാറായ സൗദി വനിതകളുടെ സാന്നിദ്ധ്യവും ക്യാമ്പ് ശ്രദ്ധേയമാക്കി.

publive-image

കേളി പ്രസിഡന്‍റ് ഷമീര്‍ കുന്നുമ്മലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന ചടങ്ങില്‍ കേളി ആക്ടിംഗ് സെക്രട്ടറി സുധാകരന്‍ കല്ല്യാശ്ശേരി സ്വാഗതം പറഞ്ഞു. കേളിയുടെ വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് വര്‍ഷാവര്‍ഷം നടത്തിവരുന്ന രക്തദാന ക്യാമ്പെന്നും വരും വര്‍ഷം ആയിരം പേരെയെങ്കിലും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ കേളി രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി കെപിഎം സാദിഖ്‌ പറഞ്ഞു. ചടങ്ങില്‍ സംസാരിച്ച കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ബ്ലഡ് ബാങ്ക് ഡയരക്ടര്‍ ഡോക്ടർ ഇബ്രാഹിം കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ പേരില്‍ എത്തട്ടേയെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു.

publive-image

ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിച്ച കേളിയോടുള്ള നന്ദിയും കടപ്പാടും അറിയിച്ച ഡയരക്ടര്‍, കേളിക്കുള്ള സര്‍ട്ടിഫിക്കറ്റും ഫലകവും ചടങ്ങില്‍ വെച്ച് കേളി ആക്ടിംഗ് സെക്രട്ടറി സുധാകരന്‍ കല്ല്യാശ്ശേരിക്ക് കൈമാറി. നാലാം വര്‍ഷവും ക്യാമ്പ് നടത്താന്‍ എല്ലാ സഹകരണവും നല്‍കിയ മദീന ഹൈപ്പര്‍ മാര്‍ക്കറ്റിനുള്ള ഉപഹാരം ഷമീര്‍ കുന്നുമ്മല്‍, മദീന മാര്‍ക്കറ്റിന്റ പര്‍ച്ചേസിംഗ് മാനേജര്‍ ഷബീറിന്‌ കൈമാറി. ചടങ്ങില്‍ കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സതീഷ്‌ കുമാര്‍, ഗോപിനാഥ് വെങ്ങര, സൗദി ഹെല്‍ത്ത് മിനിസ്ട്രി പ്രതിനിധി മുഹമ്മദ് അൽ മുത്തേരി എന്നിവര്‍ സന്നിഹിതരായിരുന്നു.

blood camp
Advertisment