Advertisment

പ്രതീക്ഷ പൊളിയും? അമിതാഭ് ബച്ചന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം മുംബൈ കോര്‍പറേഷന്‍ പൊളിച്ചുനീക്കിയേക്കും

New Update

publive-image

Advertisment

മുംബൈ: അമിതാഭ് ബച്ചന്റെ ബംഗ്ലാവ് 'പ്രതീക്ഷ'യുടെ ഒരു ഭാഗം മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പൊളിച്ചുനീക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. റോഡ് വീതികൂട്ടുന്നതിനായി പൊളിച്ചുനീക്കേണ്ട കെട്ടിടത്തിന്റെ കൃത്യമായ ഭാഗം നിര്‍ണ്ണയിക്കാന്‍ കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

2017ല്‍ നല്‍കിയ നോട്ടീസിന്റെ തുടര്‍നടപടിയായി മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആരംഭിച്ചതായും പ്രതീക്ഷയുടെ ഒരു ഭാഗം ഉടന്‍ പൊളിച്ചുനീക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അമിതാഭ് ബച്ചനും രാജ്കുമാര്‍ ഹിരാനിയും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് 2017ല്‍ റോഡ് വീതികൂട്ടുന്നത് ചൂണ്ടിക്കാട്ടി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍, ബച്ചനെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ തുലിപ് ബ്രയാന്‍ മിറാന്‍ഡ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒരു സാധാരണക്കാരന്റെ ഭൂമിയായിരുന്നുവെങ്കില്‍, ബിഎംസി അത് ഉടനടി ഏറ്റെടുക്കുമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

amitabh bachchan
Advertisment