Advertisment

രാജ്യത്തിന്റെ പുരോഗതി ചര്‍ച്ച ചെയ്യാന്‍ ബോളിവുഡ് താരങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: രാജ്യത്തിന്റെ പുരോഗതിയും നിര്‍മാണവുമാണത്തെപ്പറ്റിയും ചര്‍ച്ചചെയ്യാന്‍ ബോളിവുഡ് താരങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടു. ദില്ലിയിലായിരുന്നു യോഗം. കരണ്‍ ജോഹറും മഹാവീര്‍ ജെയ്‌നും ചേര്‍ന്നാണ് ബോളിവുഡിലെ യുവതാരങ്ങളുടെ യോഗം സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തില്‍''മാറ്റങ്ങളെക്കുറിച്ച് ശക്തമായ ഒരു സംഭാഷണം. പ്രധാനമന്ത്രിയുമായി ഇങ്ങനെ നിരന്തരം സംവദിക്കാന്‍ കഴിയട്ടെ എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞത് മനോഹരമായ ഒരു അവസരമായി കരുതുന്നു.

Advertisment

publive-image

ഇന്ത്യന്‍ സമൂഹത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയും. ഞങ്ങള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. എങ്ങനെ ഇത് നടപ്പാക്കാമെന്ന സംവാദമാണ് നടക്കുന്നത്. ഏറ്റവുമധികം ചെറുപ്പക്കാരുള്ള രാജ്യം ഏറ്റവും ശക്തമായ സിനിമാവ്യവസായവുമായി കൈകോര്‍ത്താല്‍ എന്താണ് നടക്കാത്തത്! മാറുന്ന ഇന്ത്യക്ക് ഞങ്ങളുടേതായ സംഭാവനകള്‍ ചെയ്യാനാകണം.

സിനിമാ ടിക്കറ്റുകള്‍ക്ക് ജിഎസ്ടി കുറച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തോട് ഒരു വലിയ നന്ദി അറിയിക്കട്ടെ.'' എന്നാണ് കരണ്‍ ജോഹര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്.

Advertisment