കുവൈറ്റില്‍ ജോലിയില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച 2100 ജീവനക്കാര്‍ക്ക് ബോണസുമായി തൊഴില്‍മന്ത്രാലയം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, April 24, 2019

കുവൈറ്റ് : കുവൈറ്റില്‍ ജോലിയില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച 2100 ജീവനക്കാര്‍ക്ക് ബോണസുമായി തൊഴില്‍മന്ത്രാലയം . ബോണസിന് അര്‍ഹരായ 2100 ഓളം പുരുഷ- വനിതാ ജീവനക്കാരുടെ പേരു വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റാണ് മന്ത്രാലയം തയ്യാറാക്കുന്നത്.

റമദാന്‍ മാസത്തിനു മുമ്പായി ഈ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ബോണസ് തുക ഡിപ്പോസിറ്റ് ചെയ്‌തേക്കും. ഇതിനായി തൊഴില്‍മന്ത്രി സാദ് അല്‍ ഖരാഹിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്ന് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി .

×