Advertisment

ബ്രഹ്മോസ് മിസൈലിന്റെതെന്ന് കരുതുന്ന മിസൈല്‍ അവശിഷ്ടങ്ങള്‍ കടല്‍ത്തീരത്ത് കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ  കടല്‍ത്തീരത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി.  ഇവ ബ്രഹ്മോസ് മിസൈലിന്റെതാണെന്നാണ് കരുതുന്നത്.

Advertisment

publive-image

മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്. തൊഴിലാളികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് ക്യൂ ബ്രാഞ്ച് പോലീസെത്തി മിസൈലിന്റെ ഭാഗങ്ങള്‍ കരയ്ക്ക് എത്തിച്ചു.അവശിഷ്ടത്തിന് പുറമെ ബ്രഹ്മോസ് മിസൈലിന്റെ ചിഹ്നം പതിച്ചതാണ് ഇത് മിസൈലിന്റെ ഭാഗമാകാം എന്ന നിഗമനത്തില്‍ എത്തിച്ചത്.

യുദ്ധക്കപ്പലുകളെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന ‘സര്‍ഫസ് റ്റു ഷിപ്പ്’ ബ്രഹ്മോസ് മിസൈലിന്റെ ലിക്വിഡ് പ്രൊപ്പലര്‍ എഞ്ചിനാണ് ഇത് എന്ന് സംശയിക്കുന്നു. മിസൈല്‍ നിര്‍മിച്ച തീയതി ഒക്ടോബര്‍ 14 2016 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇതിന് 12 അടി നീളവും 800 കിലോഗ്രാം ഭാരവും ഉണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.ഒഡീഷ തീരത്തുനിന്നുള്ള വിക്ഷേപണത്തിന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ വീണതായിരിക്കാം എന്ന് സംശയിക്കുന്നു.ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisment