Advertisment

നെഞ്ചുവേദന: ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ ആശുപത്രിയില്‍

New Update

publive-image

മുംബൈ: നെഞ്ചുവേദനയെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ലോകകപ്പ് ക്രിക്കറ്റിന്റെ ചാനല്‍ ചര്‍ച്ചയ്ക്കായി മുംബൈയില്‍ എത്തിയപ്പോളാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലാറയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് മുംബൈ ഗ്ലോബല്‍ ആശുപത്രി ഉടന്‍ റിപ്പോര്‍ട്ട് പുറത്തുവിടും. സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിനായി ക്രിക്കറ്റ് വിശകലനം ചെയ്യാന്‍ വേണ്ടിയാണ് താരം ഇന്ത്യയില്‍ എത്തിയത്. ലാറയ്ക്ക് മുമ്പൊരിക്കല്‍ ഹൃദയ സ്തംഭനം വന്നിരുന്നു. ഇത് തരണം ചെയ്താണ് അദ്ദേഹം ക്രിക്കറ്റുമായി ബന്ധപ്പെട്ട ടെലവിഷന്‍ പരിപാടികളില്‍ സജീവമായത്.

Advertisment