കുവൈറ്റിലെ മരുഭൂമിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതി സഹോദരന്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, December 6, 2018

കുവൈറ്റ് : കുവൈറ്റിലെ സാല്‍മി മരുഭൂമിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ പ്രതി പെണ്‍കുട്ടിയുടെ സഹോദരന്‍ ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സാല്‍മി മരുഭൂമിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സഹോദരിയെ കൊലപ്പെടുത്തി മരുഭൂമിയില്‍ മൃതദേഹം ഉപേഷിച്ചതെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി . സംഭവത്തെ തുടര്‍ന്ന് പ്രതിയെന്ന് സംശയിച്ച് പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഒടുവില്‍ 20 കാരനായ സഹോദരനെ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് യുവാവ് വെളിപ്പെടുത്തിയത്. യുവാവിനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

×