Advertisment

കര്‍ണാടകയില്‍ യെദ്യൂരപ്പയുടെ മക്കള്‍ ഭരണം ! മന്ത്രിമാരും പാര്‍ട്ടിയും മക്കളെക്കൊണ്ട് സഹികെട്ടു ! യെദ്യൂരപ്പയെ പുറത്താക്കി പുതിയ മുഖ്യമന്ത്രിക്ക് നീക്കം !

New Update

publive-image

Advertisment

ബാംഗ്ളൂര്‍: കര്‍ണാടകയില്‍ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയുടെ മക്കള്‍ ഭരണത്തിനെതിരെ ബിജെപിയില്‍ പടയൊരുക്കം. യെദ്യൂരപ്പയെ മാറ്റി പുതിയ മുഖ്യമന്ത്രിയെ നിയമിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ബിജെപിയുടെ സ്ഥിതി രാഷ്ട്രീയമായി ദയനീയമാകുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര നേതാക്കളടക്കം ദേശീയ നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരില്‍ എന്തെങ്കിലും നടക്കണമെങ്കില്‍ മുഖ്യമന്ത്രിയുടെ മക്കളെ കാണെണ്ട സ്ഥിതിയാണ്. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റായ ബിവൈ വിജയേന്ദ്ര, ഷിമോഗ എംപി ബിവൈ രാഘവേന്ദ്ര എന്നീ യദ്യൂരപ്പ പുത്രന്മാരുടെ കൈകളിലാണ് കര്‍ണാടക ഭരണം.

മന്ത്രിമാര്‍ക്കുപോലും വിജയേന്ദ്രയേയോ രാഘവേന്ദ്രയേയോ കണ്ട് പദ്ധതികള്‍ക്ക് അനുമതി വാങ്ങേണ്ടതാണ് സാഹചര്യം. സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ചിരിക്കുകയാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിച്ചിരിക്കുന്നതാണ് സാഹചര്യമെന്ന് മുതിര്‍ന്ന നേതാക്കള്‍തന്നെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

പുതിയ സാഹചര്യത്തില്‍ ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ട്. ഭരണ ചുമതലകള്‍ വഹിക്കുന്നതിന് ബിജെപി നിയമിച്ചിട്ടുള്ള 75 വയസ് പ്രായപരിധി പിന്നിട്ട നേതാവാണ് യെദ്യൂരപ്പ. 75 തികഞ്ഞപ്പോള്‍ അധികാരസ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും ഇത് യെദ്യൂരപ്പ തള്ളിക്കളഞ്ഞു.

യെദ്യൂരപ്പയെ പുറത്താക്കിയാല്‍ നാല്‍പതോളം എംഎല്‍എമാര്‍ അദ്ദേഹത്തോടൊപ്പം അടിയുറച്ചുനില്‍ക്കുന്നുവെന്നതാണ് നേതൃത്വത്തെ പിന്തിരിപ്പിക്കുന്നത്.

യെദ്യൂരപ്പയെ നീക്കി പ്രഹ്ളാദ് ജോഷിയേയോ ബിഎല്‍ സന്തോഷിനേയോ മുഖ്യമന്ത്രിയാക്കാനാണ് കേന്ദ്ര നേതൃത്വത്തിന് താല്‍പര്യം. പക്ഷേ യെദ്യൂരപ്പ പാര്‍ട്ടിയില്‍ ചെറുത്തുനില്‍പ്പ് തുടരുകയാണ്.

 

bs yediyurappa
Advertisment