Advertisment

മുഖ്യമന്ത്രിയായി തുടരില്ല, പാർട്ടി തീരുമാനം അനുസരിക്കും: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കി യെദ്യൂരപ്പ

New Update

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന സൂചന നല്‍കി ബി.എസ് യെദ്യൂരപ്പ. നേതൃമാറ്റ വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തില്‍നിന്ന് വരുന്ന ഏത് നിര്‍ദേശവും അനുസരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

‘‘നമ്മുടെ സർക്കാർ രണ്ടുവർഷം പൂർത്തിയാകുന്ന ജൂലൈ 26ന് ആഘോഷ പരിപാടിയുണ്ട്. അതിനുശേഷം, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ തീരുമാനിക്കുന്നതെന്തും അനുസരിക്കും. മറ്റൊരാൾക്കു വഴിയൊരുക്കാൻ രാജിവയ്ക്കുമെന്നു രണ്ടുമാസം മുൻപു ഞാൻ പറഞ്ഞിരുന്നതായി നിങ്ങൾക്കെല്ലാവർക്കും അറിയാം.

അധികാരത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും ബിജെപിയെ അധികാരത്തിൽ എത്തിക്കുകയെന്നത് എന്റെ കടമയാണ്. പാർട്ടി പ്രവർത്തകരോടും അനുഭാവികളോടും ഇതിനായി സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു. ഇതുവരെയും രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല. നിർദേശം വരുമ്പോൾ രാജിവച്ചു പാർട്ടിക്കു വേണ്ടി പ്രവർത്തിക്കും.’’– യെദ്യൂരപ്പ പറഞ്ഞു.

yediyurappa
Advertisment