Advertisment

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വെള്ളിയാഴ്ച പാലക്കാട് ബിഎസ്എന്‍എല്‍ഇയു പ്രകടനവും ധർണയും നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് : ബിഎസ്എന്‍എല്‍ നു 4G സ്പെക്ട്രം ലഭിക്കുന്നതിലുള്ള സാങ്കേതിക തടസ്സങ്ങൾ ഉടൻ നീക്കുക, ജീവനക്കാർക്ക് യഥാസമയം ശമ്പളം നൽകുക, VRS നു ശേഷമുള്ള ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, പുനരുജ്ജീവന പാക്കേജിലെ മറ്റു ഒത്തുതീർപ്പു വ്യവസ്ഥകൾ പാലിക്കുക, കരാർ ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക ഉടൻ നൽകുക, ബിഎസ്എന്‍എല്ലിനെ സംരക്ഷിക്കുക, പൊതുമേഖലകളെ സംരക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് അഖിലേന്ത്യാ വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രകടനവും ധർണയും നടത്തി.

Advertisment

publive-image

പാലക്കാട് GMT ഓഫീസിനു മുമ്പിൽ നടന്ന പരിപാടി ബിഎസ്എന്‍എല്‍ഇയു അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി പി ആർ പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി വി എൻ സതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.കെ വി മധു, യു ആർ രഞ്ജീവ്, എ കെ രമേശ്ബാബു (AIBDPA), തുടങ്ങിയവർ അഭിവാദ്യം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എസ് സുനിൽകുമാർ നന്ദിപ്രകടനം നടത്തി.

ആലത്തൂരിൽ നടന്ന ധർണ്ണ AIBDPA ജില്ലാ ട്രഷറർ എം കുപ്പുസ്വാമി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. പദ്മനാഭൻ നന്ദി പറഞ്ഞു.ഒറ്റപ്പാലത്തു നടന്ന ധർണ്ണ മുരളിമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി എം കെ അർജുൻ സ്വാഗതം പറഞ്ഞു. ശ്രീദേവി നന്ദി പറഞ്ഞു.

തൃത്താലയിൽ നടന്ന ധർണ്ണ ബിഎസ്എന്‍എല്‍ഇയു ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി എം പി വേലായുധൻ ഉദ്ഘാടനം ചെയ്തു. വി കെ സൂരജ് സ്വാഗതം പറഞ്ഞു. മോഹനൻ നന്ദി പറഞ്ഞു.

bsnleu strike
Advertisment