Advertisment

ജയിംസ് വില്‍സണ്‍ മുതല്‍ നിര്‍മലാ സീതാരാമന്‍ വരെ ! അറിയാം, അല്‍പം ബജറ്റ് ചരിത്രം

author-image
admin
New Update

publive-image

Advertisment

ഭാവിയുടെ ഭാഗധേയം നിര്‍ണയിക്കുന്ന കേന്ദ്ര ബജറ്റ് നാളെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ എന്തൊക്കെ ആശ്വാസ നടപടികള്‍ ബജറ്റ് പ്രഖ്യാപനത്തിലുണ്ടാകുമെന്ന ആകാംഷയിലാണ് രാജ്യം. സാമ്പത്തികസ്ഥിതിക്ക് കരുത്ത് പകരാനുള്ള നിര്‍മലാ മാജിക്കിനായി രാജ്യം കാത്തിരിക്കുന്നു.

ചരിത്രത്തില്‍ ബജറ്റിന് ഏറെ പ്രാധാന്യമാണുള്ളത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 112 പ്രകാരമാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ആര്‍ട്ടിക്കിള്‍ 112 പ്രകാരം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടാണ് ബജറ്റ് എന്നറിയപ്പെടുന്നത്.

രാജ്യചരിത്രത്തിലെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത് 1860 ഏപ്രില്‍ ഏഴിനായിരുന്നു (ബ്രിട്ടീഷ് ഇന്ത്യ). അന്ന് ഇന്ത്യയിലെ വൈസ്രോയിയായിരുന്ന ലോര്‍ഡ് കാന്നിങിന്റെ കൗണ്‍സിലില്‍ ഫിനാന്‍സ് മെമ്പറായിരുന്ന ബ്രിട്ടീഷ് എംപി ജയിംസ് വില്‍സണാണ് ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്.

ബ്രിട്ടനിലെ ഫിനാന്‍സ് സെക്രട്ടറി, ബോര്‍ഡ് ഓഫ് ട്രേഡ് വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് സ്ഥാപകന്‍ എന്നീ നിലകളിലെല്ലാം ജയിംസ് വില്‍സണ്‍ പ്രശസ്തനാണ്. ഇന്ത്യയില്‍ ആദ്യമായി ആദായ നികുതി ഏര്‍പ്പെടുത്തിയതും ഇദ്ദേഹമാണ്.

1947 നവംബര്‍ 26ന് ധനമന്ത്രിയായിരുന്ന ആര്‍.കെ. ഷണ്‍മുഖം ചെട്ടിയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയ ശേഷമുള്ള ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത് 1951-ലാണ്. മലയാളിയായ ജോണ്‍ മത്തായിയാണ് ആ ബജറ്റ് അവതരിപ്പിച്ചത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് രാജ്യത്ത് ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത. 1970-71ലാണ് അത്. മൊറാര്‍ജി ദേശായി ധനമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് ഇന്ദിരാഗാന്ധി ബജറ്റ് അവതരിപ്പിച്ചത്. ഇന്ദിരാ ഗാന്ധിക്ക് ശേഷം രാജ്യത്ത് ബജറ്റ് അവതരിപ്പിച്ച ഏക വനിത നിര്‍മലാ സീതാരാമനാണ്.

പത്ത് തവണ ബജറ്റ് അവതരിപ്പിച്ച മൊറാര്‍ജി ദേശായിയാണ് രാജ്യചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി. എട്ട് തവണ ബജറ്റ് അവതരിപ്പിച്ച പി. ചിദംബരം ഈ റെക്കോര്‍ഡില്‍ രണ്ടാമതുണ്ട്.

Advertisment