Advertisment

ആധാര്‍ എനേബിള്‍ഡ് പേമെന്റ് സിസ്റ്റം വഴി 200 ദശലക്ഷം ഇടപാടുകള്‍: എന്‍പിസിഐ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ആധാര്‍ എനേബിള്‍ഡ് പേമെന്റ് സിസ്റ്റം (എഇപിഎസ്) വഴിയുള്ള ഇടപാടുകളുടെ എണ്ണം ജൂലൈയില്‍ 200 ദശലക്ഷം കടന്നതായി നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. ഇതു റിക്കാര്‍ഡ് ആണ്. ആധാറിനെ അധികരിച്ച് ബിസിനസ് കറസ്‌പോണ്ടര്‍മാര്‍ വഴി മൈക്രോ എടിഎമ്മില്‍ (പോസ്) ഇടപാടു നടത്താന്‍ സഹായികുന്ന ബാങ്കിംഗ് മാതൃകയാണ് എഇപിഎസ്.

Advertisment

publive-image

ജൂലൈയില്‍ 220.18 ദശലക്ഷം ഇടപാടുകള്‍ വഴി 9,685.35 കോടി രൂപയുടെ ഇടപാടാണ് നടന്നത്. മുന്‍വര്‍ഷമിതേ കാലയളവില്‍ യഥാക്രമം 194.33 ദശലക്ഷം ഇടപാടും 8,867.33 കോടി രൂപയും വീതമായിരുന്നു. എഇപിഎസ് വഴി ജൂലൈയില്‍ 6.65 കോടി പൗരന്മാര്‍ ബാങ്കിംഗ് സേവനങ്ങള്‍ സ്വീകരിച്ചുവെന്ന് എന്‍പിസിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രവീണ റായ് പറഞ്ഞു.

പണം പിന്‍വലിക്കല്‍, ഇന്റര്‍ബാങ്ക്, ഇന്‍ട്രാബാങ്ക് പണം കൈമാറ്റം, ബാലന്‍സ് അന്വേഷണം തുടങ്ങിയ അടിസ്ഥാന ബാങ്കിംഗ് ഇടപാടുകള്‍ ആധാര്‍ ഉപയോഗിച്ച് നടത്താന്‍ അക്കൗണ്ട് ഉടമയെ എഇപിഎസ് അനുവദിക്കുന്നു. എഇപിഎസ് വഴി ഇടപാടുനടത്താന്‍ ആകെ വേണ്ടത് ഇടപാടുകാരന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍, ഫിംഗര്‍ പ്രിന്റ് എന്നിവ മാത്രം മതി.

Advertisment