Advertisment

ആംവേ ഇന്ത്യ എയര്‍ പ്യൂരിഫയര്‍ വിപണിയിലേക്ക്

New Update

കൊച്ചി:  രാജ്യത്തെ ഏറ്റവും വലിയ ഡയറക്ട് എഫ്.എം.സി.ജി. കമ്പനിയായ ആംവേ ഇന്ത്യ യാത്രാ വാഹനങ്ങള്‍ക്കുള്ള എയര്‍ പ്യൂരിഫയര്‍, അറ്റ്മോസ്ഫിയര്‍ ഡ്രൈവ് വിപണിയിലെത്തിച്ചു.

Advertisment

publive-image

യാത്രാ വാഹന മേഖലയില്‍ ഫലപ്രദമായ എയര്‍ പ്യൂരിഫയറുകള്‍ക്കു വേണ്ടി എന്നും ഉയരുന്ന ആവശ്യം കണക്കിലെടുത്താണ് ആംവേ ഇന്ത്യയുടെ ഈ വികസന പദ്ധതി യാത്രാ വാഹനങ്ങള്‍ക്കായുള്ള എയര്‍ പ്യൂരിഫയറിലൂടെ ആരംഭിച്ചത്. ഇന്ത്യയിലെ കാര്‍ എയര്‍ പ്യൂരിഫയര്‍ വിപണിയുടെ 25 ശതമാനം വിഹിതമാണ് കമ്പനി ലക്ഷ്യമിടുന്നത്.

വായു ശുദ്ധീകരിക്കുകയും 313 വിവിധ മാലിന്യ ഘടകങ്ങളെ നീക്കുന്നതുമാണ് ആംവേ ഇന്ത്യ അവതരിപ്പിച്ചിട്ടുള്ള പുതിയ ഉല്‍പ്പന്നം. യു.കെ. അംഗീകാരവുമായി എത്തുന്ന ആദ്യ കാര്‍ എയര്‍ പ്യൂരിഫയര്‍ കൂടിയാണിത്. കാറിനു പുറത്തുള്ളതിനേക്കാള്‍ 15 മടങ്ങു മോശമായതാവാം കാറിനകത്തെ വായു എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആംവേ ഇന്ത്യയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ സുന്ദീപ് ഷാ പറഞ്ഞു.

പലരും ഒന്നു മുതല്‍ മൂന്നു മണിക്കൂര്‍ വരെ കാറില്‍ ചെലവഴിക്കുന്നതിനാല്‍ അറ്റ്മോസ്ഫിയര്‍ ഡ്രൈവ് വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ കാര്‍ യാത്രക്കാര്‍ക്കിടയിലെ അവശ്യ വസ്തുവായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആംവേയുടെ നേരിട്ടുള്ള വില്‍പ്പനക്കാര്‍ വഴി മാത്രമായിരിക്കും അറ്റ്മോസ്ഫിയര്‍ ഡ്രൈവ് ലഭ്യമാക്കുക.

Advertisment