Advertisment

സി ബി ആര്‍ ഇ കെയേഴ്‌സിന് ഇന്ത്യയില്‍ തുടക്കമായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ലോകത്തിലെ മുന്‍ നിര റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ സി ബി ആര്‍ ഇ സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തങ്ങളുടെ ഫൗണ്ടേഷനായ സി ബി ആര്‍ ഇ കെയേഴ്‌സിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

Advertisment

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ആരോഗ്യ, പോഷകാഹാര പ്രശ്‌നങ്ങള്‍ പരിഹരിക്കുതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഇതോടൊപ്പം പ്രഖ്യാപിച്ചു. രാജ്യത്തെ സി ബി ആര്‍ ഇയുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോട് അനുബന്ധിച്ചു കൂടിയാണ് സി ബി ആര്‍ ഇ കെയേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

publive-image

സി ബി ആര്‍ ഇ കെയേഴ്‌സിന്റെ ഇന്ത്യന്‍ പതിപ്പായ ഏക് പെഹാലിന്റെ പ്രവര്‍ത്തനങ്ങള്‍ സി ബി ആര്‍ ഇ ഗ്രൂപ്പിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ റോബര്‍ട്ട ് ഇ സുലെന്റികും ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ മിഡില്‍ ഇസ്റ്റ് ആന്റ് ആഫ്രിക്ക സിഇഒയും ചെയര്‍മാനുമായ അന്‍ഷുമാന്‍ മാഗസിനും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.

ദേശീയ സാമ്പിള്‍ സര്‍വേ ഓഫിസിന്റെ സ്ഥിതി വിവര കണക്കുകള്‍ പ്രകാരം 50 ദശലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന നിര്‍മാണ മേഖലയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ തൊഴില്‍ ദാതാവ്. ഇവരില്‍ വലിയൊരു പങ്കും കുടിയേറ്റ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമാണ്. ഇവര്‍ക്കു പലപ്പോഴും അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നുമില്ല.

ആരോഗ്യകരമായ പരിസ്ഥിതിയും ബോധവല്‍ക്കരണവും ഇല്ലാത്തതിനാല്‍ ഇവര്‍ വന്‍ തോതിലുള്ള പോഷകാഹാര പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. പലപ്പോഴും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലാവും ഇവര്‍. കുടിയേറ്റ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകാത്ത പ്രശ്‌നങ്ങള്‍ മറി കടക്കുന്നതിനാണ് ഏക് പഹാല്‍ രൂപകല്‍പ്പന ചെയ്തിരിക്കുത്.

publive-image

സി ബി ആര്‍ ഇ കെയറും ഏക് പെഹാലും വഴി നിര്‍ണായക ചലനങ്ങള്‍ ഉണ്ടാക്കാനും കുടിയേറ്റ തൊഴിലാളികളുടേയും കുടുംബങ്ങളുടേയും ജീവിതത്തില്‍ ക്രിയാത്മക മാറ്റങ്ങള്‍ സൃഷ്ടിക്കുവാനുമാണ് ശ്രമിക്കുെന്നത് ഈ അവസരത്തില്‍ സംസാരിച്ച സുലെന്റിക് പറഞ്ഞു. സമൂഹത്തിന് ആവശ്യമായവ തിരികെ നല്‍കു ന്നതിലാണ് സി ബി ആര്‍ ഇ വിശ്വസിക്കു ന്നെതും ഏക് പെഹാലിന്റെ പ്രവര്‍ത്തനങ്ങള്‍ സമാന മനസ്‌ക്കരെ ഇതുമായി സഹകരിക്കുവാന്‍ പ്രേരിപ്പിക്കുമെും അദ്ദേഹം ചൂണ്ടിക്കാട്ടി.

സി ബി ആര്‍ ഇ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്കു വ്യാപിപ്പിക്കു ന്നത് തങ്ങളെ സംബന്ധിച്ച് ഏറെ അഭിമാനകരമായ ഒാെന്നണ് ഇതേക്കുറിച്ചു പ്രതികരിച്ച അന്‍ഷുമാന്‍ മാഗസില്‍ പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെ പിന്തുണക്കുകയെന്നത് തങ്ങളുടെ ചുമതലയാണെും ഇതു വലിയ ലക്ഷ്യത്തിലേക്കുള്ള ചെറിയൊരു തുടക്കം മാത്രമാണെും അദ്ദേഹം പറഞ്ഞു. ഈ സംഭാവനകള്‍ അംഗീകരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരും മാസങ്ങളില്‍ സി ബി ആര്‍ ഇ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് സി ബി ആര്‍ ഇ കെയേഴ്‌സിന്റെ വിപുലമായ ലക്ഷ്യങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കും. ദേശീയ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും കുടിയേറ്റ തൊഴിലാളികളുടെ ആശങ്കകള്‍ മനസിലാക്കി അവരുടേയും കുടുംബത്തിന്റേയും ആരോഗ്യ, പോഷകാഹാര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാനുമുള്ള കഴിവായിരിക്കും ഇവരെ തെരഞ്ഞെടുക്കുതിനുള്ള മാനദണ്ഡം.

Advertisment