Advertisment

കണക്ടഡ്‌ കൂളറുകള്‍ അവതരിപ്പിക്കാന്‍ കൊക്ക കോള വോഡഫോണ്‍ ഐഡിയയുമായും ഇബെസ്‌റ്റ്‌ ഐഒടിയുമായും സഹകരിക്കുന്നു

New Update

കൊച്ചി:  ഇന്ത്യയിലെ മുന്‍നിര ശീതള പാനീയ കമ്പനിയായ കൊക്ക കോള ലോകോത്തര നിലവാരത്തിലുള്ള കണക്ടഡ്‌ കൂളറുകള്‍ അവതരിപ്പിക്കാനായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയയുടെ സംരംഭക സേവന വിഭാഗമായ വോഡഫോണ്‍ ഐഡിയ ബിസിനസ്‌ സര്‍വ്വീസസുമായും, ഇബെസ്റ്റ്‌ ഐഒടിയുമായും സഹകരിക്കും.

Advertisment

ഉപഭോക്താക്കളുടെ സ്വഭാവ രീതികള്‍ മനസിലാക്കാനും ഇതു പ്രയോജനപ്പെടുത്തി ഉപഭോക്തൃ അനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും ഇന്റര്‍നെറ്റ്‌ ഓഫ്‌ തിങ്‌സ്‌ (ഐഒടി) സൗകര്യമുള്ള കണക്ടഡ്‌ കൂളറുകളുടെ ശൃംഖല കൊക്ക കോളയെ സഹായിക്കും.

publive-image

ഈ സഹകരണ പ്രകാരം ഈ മേഖലയില്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന വോഡഫോണ്‍ സൂപ്പര്‍ഐഒടി സംവിധാനം ഉപയോഗിച്ച്‌ ഇതിന്റെ സമ്പൂര്‍ണമായ കൈകാര്യം ചെയ്യല്‍, ആപ്ലിക്കേഷന്‍, കണക്ടിവിറ്റി, സേവന സംവിധാനം, പിന്തുണ, സുരക്ഷ എന്നിവയാവും കണക്ടഡ്‌ കൂളറുകള്‍ക്കു ലഭ്യമാക്കുക.

കൊക്ക കോളയുടെ പങ്കാളികള്‍ക്ക്‌ വില്‍പ്പന, ട്രാക്കിങ്‌, ഉപയോഗ രീതി നിരീക്ഷിക്കല്‍, സ്ഥലങ്ങള്‍ ഏതെന്നു തിരിച്ചറിയല്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യാന്‍ ഈ സാങ്കേതികവിദ്യ സൗകര്യമൊരുക്കും. അതു വഴി വില്‍പ്പന വര്‍ധിപ്പിക്കാനും ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കും.

സേവന മേഖല വിപുലീകരിക്കുന്ന കൊക്ക കോള സാങ്കേതികവിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തി ഉപഭോക്താക്കളുടെ കാഴ്‌ചപ്പാടുകള്‍ മനസിലാക്കി അവര്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുകയാണെന്ന്‌ ഈ സഹകരണത്തെക്കുറിച്ചു പ്രതികരിക്കവെ കൊക്ക കോള ഇന്ത്യാ സൗത്ത്‌ വെസ്‌റ്റ്‌ ഏഷ്യാ ചീഫ്‌ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സഞ്‌ജയ്‌ റാവല്‍ ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കളുടെ പ്രദേശത്തിനും സ്വഭാവത്തിനും അനുസൃതമായ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള അവസരവും അവര്‍ക്കും ലഭ്യമാക്കും. വിപണി ഡിജിറ്റല്‍വല്‍ക്കരിക്കുകയും ഉപഭോക്താക്കള്‍ക്ക്‌ കണക്ടഡ്‌ ആയ സംവിധാനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്ന യാത്രയിലെ അടുത്ത നാഴികക്കല്ലാണ്‌ കണക്ടഡ്‌ കൂളറുകള്‍. വോഡഫോണ്‍ ഐഡിയ ബിസിനസ്‌ സര്‍വ്വീസസുമായും ഇബെസ്റ്റ്‌ ഐഒടിയുമായും സഹകരിക്കുന്നതില്‍ തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താപനില, ഈര്‍പ്പം, വാതില്‍ അടക്കുകയും തുറക്കുകയും ചെയ്യുന്നത്‌ തുടങ്ങിയവ സെന്‍സറുകള്‍ വഴി കണ്ടെത്തി സ്റ്റാറ്റിക്‌ ക്യാബിനെറ്റ്‌സിനെ ഇന്റലിജന്റ്‌ അസെറ്റ്‌സാക്കി മാറ്റുകയാണ്‌ ഇന്റര്‍നെറ്റ്‌ ഓഫ്‌ തിങ്ക്‌സ്‌ വഴിയുള്ള ഈ സംവിധാനം ചെയ്യുന്നത്‌. അതു വഴി ഉപഭോക്താക്കള്‍ക്ക്‌ ഏറ്റവും മികച്ച രുചി ലഭിക്കുന്നു എന്ന്‌ ഉറപ്പാക്കുകയും ചെയ്യുന്നു. ഉപഭോക്താക്കള്‍ക്കു നല്‍കുന്ന കോക്ക്‌ ബോട്ടിലിന്റെ ഗുണനിലവാരം ഉറപ്പു വരുത്താനും ഇതു സഹായിക്കുന്നു.

ഇന്റര്‍നെറ്റ്‌ ഓഫ്‌ തിങ്‌സിന്റെ നേട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്കെത്തിക്കും വിധത്തില്‍ കൊക്ക കോളയെ പോലൊരു ആഗോള മുന്‍നിര സ്ഥാപനവുമായി ഇന്ത്യയില്‍ സഹകരിക്കുന്നതില്‍ വോഡഫോണ്‍ ഐഡിയയ്‌ക്ക്‌ അതീവ ആഹ്ലാദമാണുള്ളതെന്ന്‌ കൊക്ക കോള ഇന്ത്യയുമായുള്ള സഹകരണം പ്രഖ്യാപിച്ചു കൊണ്ട്‌ വോഡഫോണ്‍ ഐഡിയ ബിസിനസ്‌ സര്‍വ്വീസസിന്റെ ചീഫ്‌ എന്റര്‍പ്രൈസ്‌ ബിസിനസ്‌ ഓഫിസര്‍ നിക്ക്‌ ഗ്ലിഡണ്‍ പറഞ്ഞു.

സ്ഥാപനങ്ങള്‍ തങ്ങളുടെ ഡിജിറ്റല്‍ യാത്രകള്‍ക്കു തുടക്കം കുറിക്കുന്ന വേളയില്‍ ഇത്തരത്തിലുള്ള സഹകരണങ്ങള്‍ ഇന്റര്‍നെറ്റ്‌ ഓഫ്‌ തിങ്ക്‌സിന്റെ ശക്തിയും വളര്‍ച്ചയും അവര്‍ക്കു ലഭ്യമാക്കും. കണക്ടഡ്‌ കൂളേഴ്‌സിന്റെ അവതരണം ഡിജിറ്റല്‍ സംവിധാനത്തിലേക്കുള്ള കൊക്ക കോളയുടെ യാത്രയുടെ തുടക്കമാകുമെന്ന്‌ തനിക്ക്‌ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക്‌ ഡിജിറ്റല്‍ സൗകര്യങ്ങള്‍ അവതരിപ്പിക്കുന്ന കൊക്ക കോളയുടെ യാത്രയുടെ തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊക്ക കോളയ്‌ക്ക്‌ ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ തങ്ങളുടെ സംവിധാനത്തിനു സാധ്യമാകുമെന്നുറപ്പുണ്ടെന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ ഇബെസ്റ്റ്‌ ഐഒടിയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫിസര്‍ കരണ്‍ ബക്ഷി പറഞ്ഞു.

 

Advertisment