Advertisment

ഡി പി വേള്‍ഡിന് ബെസ്റ്റ് ഗ്രീന്‍ പ്രാക്ടീസസ് പുരസ്‌ക്കാരം

New Update

കൊച്ചി:  ഈ വര്‍ഷത്തെ മാനുഫാക്ചറിംഗ് സപ്ലൈ ചെയിന്‍ അവാര്‍ഡുകളില്‍ ഡിപി വേള്‍ഡ് ഇന്ത്യയ്ക്ക് മികച്ച ഗ്രീന്‍ പ്രാക്ടീസസ് പുരസ്‌ക്കാരം ലഭിച്ചു. കമ്പനി നടപ്പിലാക്കുന്ന വിവിധ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ സംരംഭങ്ങളെ മാനിച്ചാണ് പുരസ്‌ക്കാരം. മുംബൈയില്‍ നടന്ന ഒന്‍പതാം മാനുഫാക്ചറിംഗ് സപ്ലൈ ചെയിന്‍ ഉച്ചകോടിയിലാണ് പുരസ്‌ക്കാരം ലഭിച്ചത്.

Advertisment

മഴവെള്ള സംഭരണം, ഗ്രേ വാട്ടര്‍ സംഭരണം, സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാട്ടര്‍ പമ്പിംഗ് സംവിധാനങ്ങള്‍, ടെര്‍മിനലുകളിലും പ്രാദേശിക സ്‌കൂളുകളിലും സോളാര്‍ പാനലുകള്‍, പ്രാദേശിക ഗ്രാമങ്ങളില്‍ സോളാര്‍ തെരുവ് വിളക്കുകള്‍ എന്നിവ ഡിപി വേള്‍ഡിന്റെ പ്രകൃതി സൗഹൃദ-സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.

'ട്രീസ് ഫോര്‍ ലൈഫ്'' പ്രോഗ്രാമിലൂടെ സുസ്ഥിര ഭൂവിനിയോഗ സമ്പ്രദായത്തെക്കുറിച്ച് കര്‍ഷകര്‍ക്ക് അറിവ് നല്‍കുന്നതിനായി കമ്പനി നിക്ഷേപം നടത്തി. ഇതുവരെയ്ക്കും കമ്പനി 31,000 തൈകള്‍ നട്ടുപിടിപ്പിച്ചു.

ഉപഭോക്താക്കള്‍ക്കും സമൂഹത്തിനും വേണ്ടി ശക്തമായ ബിസിനസ് കെട്ടിപ്പടുക്കുന്നതിന് സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് ആഗോള ലോജിസ്റ്റിക് കമ്പനിയായ ഡിപി വേള്‍ഡ് ശക്തമായി വിശ്വസിക്കുന്നു.

ഡിപി വേള്‍ഡിന് ഇത് അഭിമാനനിമിഷമാണെന്നും പ്രൗഢമായ ഈ പുരസ്‌ക്കാരം രാജ്യത്ത് പ്രകൃതിസൗഹൃദവും സുസ്ഥിരവുമായ സപ്ലൈ ചെയിന്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളെ അംഗീകരിക്കുന്നുവെന്നും ഡിപി വേള്‍ഡ് സബ്കോണ്ടിനെന്റ് സിഇഒയും എംഡിയുമായ റിസ്വാന്‍ സൂമര്‍ പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനും സഹായിക്കുന്ന വിവിധ നടപടികള്‍ ഏറ്റെടുക്കാന്‍ ഡിപി വേള്‍ഡില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പ്രകൃതിവിഭവങ്ങളുടെ ഉത്തരവാദിത്തപരമായ ഉപയോഗം തുടരുക, മലിനീകരണം തടയുക, മാലിന്യങ്ങള്‍ കുറയ്ക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം.

ഞങ്ങളുടെ പങ്കാളികളുടെയും ഉപഭോക്താക്കളുടെയും നിരന്തരമായ പിന്തുണയ്ക്കും ഞങ്ങളിലര്‍പ്പിച്ച വിശ്വാസത്തിനും നന്ദി അറിയിക്കുന്നു - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറ് കണ്ടെയ്നര്‍ ടെര്‍മിനലുകളും ഏഴ് ഉള്‍നാടന്‍ റെയില്‍ ടെര്‍മിനലുകളും അഞ്ച് കണ്ടെയ്നര്‍ ചരക്ക് സ്റ്റേഷനുകളും ഡിപി വേള്‍ഡിന്റെ ഉടമസ്ഥതയിലുണ്ട്. പ്രധാന ചരക്ക് കേന്ദ്രങ്ങളെ ഗേറ്റ്‌വേ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന റെയില്‍ സേവനങ്ങളും കമ്പനി നടത്തുന്നു.

വെയര്‍ഹൗസിംഗ്, 3 പിഎല്‍, എക്സ്പ്രസ്, കോള്‍ഡ് ചെയിന്‍ സേവനങ്ങള്‍ നല്‍കുന്നതിന് ഇന്ത്യയൊട്ടാകെ കമ്പനിക്ക് സംവിധാനങ്ങളുണ്ട്. നവ ഷെവയിലും ചെന്നൈയിലും അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തനമാരംഭിക്കുന്ന രണ്ട് ഫ്രീ ട്രേഡ് വെയര്‍ഹൗസിംഗ് സോണുകളും കമ്പനി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു.

Advertisment